• Logo

Allied Publications

Europe
വാക്സിന്‍ മാറ്റി എടുത്തവര്‍ക്ക് ഇംഗ്ളണ്ടില്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി
Share
ലണ്ടന്‍: രണ്ടു ഡോസുകളിലായി രണ്ടു തരം കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരെ യുകെ ഇനി പൂര്‍ണമായി വാക്സിനേറ്റ് ചെയ്തവരായി കണക്കാക്കില്ല. ഇങ്ങനെയുള്ളവര്‍ക്ക് രാജ്യത്തെത്തിയാല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമായിരിക്കും.

രണ്ടു ഡോസുകളിലായി രണ്ടു തരം വാക്സിന്‍ സ്വീകരിക്കുന്നത് യൂറോപ്പില്‍ ഉടനീളം സാധാരണമായ പ്രക്രിയയാണ്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പോലും ഇത്തരത്തിലാണ് വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്.

അസ്ട്രസെനക്ക വാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടു പ്രായവിഭാഗങ്ങളിലായി രണ്ടു തരം വാക്സിന്‍ നല്‍കുന്ന രീതി പല രാജ്യങ്ങളും സ്വീകരിച്ചിരുന്നു. ഇതാണ് പലര്‍ക്കും രണ്ടു തരം വാക്സിന്‍ ലഭിക്കാന്‍ കാരണം.

രണ്ടു തരം വാക്സിന്‍ സ്വീകരിക്കുന്നത് ഒരേ വാക്സിന്‍റെ രണ്ടു ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ രോഗപ്രതിരോധ ശേഷി നല്‍കും എന്ന തരത്തിലുള്ള പഠന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.