• Logo

Allied Publications

Middle East & Gulf
അബുദാബിയിൽ 12 വയസിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും കോവിഡ് പരിശോധന നിർബന്ധമാക്കി
Share
അബുദാബി : 12 വയസിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടാഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കിയതായി അബുദാബി വിദ്യാഭ്യസ വകുപ്പ് അഡെക്ക് അറിയിച്ചു. വേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നതോടെ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും.

വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ നേരിട്ടെത്തി പഠനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ കുട്ടികളുടെയും , ജീവനക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷക്ക് പ്രധാന മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിശ്ചിത സമയത്ത് കുട്ടികൾ പി.സി.ആർ പരിശോധന നടത്തുന്നത് ഉറപ്പാക്കാൻ സ്‌കൂളുമായി രക്ഷിതാക്കൾ ബന്ധപ്പെടണമെന്നും അഡെക് നിർദേശിച്ചു. 16 ഉം അതിനുമുകളിലുമുള്ള വിദ്യാർഥികൾ സ്‌കൂളിലേക്ക് മടങ്ങാൻ പ്രതിരോധ കുത്തിവെപ്പിെൻറ രണ്ടു ഡോസുകളും എടുക്കണം.

മൂന്നു മുതൽ 15 വയസുവരെയുള്ള വിദ്യാർഥികൾക്ക് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമല്ല . പുതിയ അധ്യയന വർഷത്തിൽ പൂർണമായോ ഭാഗികമായോ. സ്‌കൂളിൽ ഹാജരാകാനും വിദൂര പഠനരീതി തുടരുന്നതിനും സ്‌കൂളുകൾക്ക് മൂന്ന് വ്യത്യസ്ത മാതൃകകൾ അവലംബിക്കാൻ അനുവാദം നൽകിയിട്ടുണ്ട് .വേനലവധിക്കു ശേഷം വിദേശ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്ന. വിദ്യാർഥികൾ ആരോഗ്യ വകുപ്പും ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിച്ച ക്വാറൻറീൻ നടപടി ക്രമങ്ങളും പി.സി.ആർ പരിശോധനകളും പാലിച്ചിരിക്കണം .രക്ഷിതാക്കൾക്ക് സ്‌കൂളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിക്കുകയും96 മണിക്കൂർ നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം ഹാജരാക്കുകയും വേണമെന്നും അഡെക്ക് നിർദേശങ്ങളിൽ പറയുന്നു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത