• Logo

Allied Publications

Americas
ഇർവിംഗ് ഡിഎഫ്‌ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ് മെട്രോക്രെസ്റ്റുമായി കൈകോർക്കുന്നു
Share
ഡാളസ് : മലയാളികൾ നേതൃത്വം നൽകുന്ന ഇർവിംഗ് ഡിഎഫ്‌ഡബ്ല്യു ഇന്ത്യൻസ്‌ ലയൺസ് ക്ലബ്, സന്നദ്ധ സേവന സംഘടനയായ മെട്രോക്രെസ്റ്റുമായി ചേർന്ന് എല്ലാ വാരാന്ത്യങ്ങളിലും സാമൂഹിക സേവനം നൽകി വരുന്നു.

അവശത അനുഭവിക്കുന്നവർക്ക് ഭക്ഷണവും മറ്റു സേവനങ്ങളും നൽകുന്ന മെട്രോപ്ലെക്സിലെ സേവന സംഘടനയാണ് മെട്രോക്രെസ്റ്റ്. ഈ സംഘടനയുമായാണ് ലയൺസ് ക്ലബ് ഇപ്പോൾ സഹകരിച്ചു പ്രവർത്തിക്കുന്നത്. ഇതിന്‍റെ ഭാഗമായി എല്ലാ വാരാന്ത്യങ്ങളിലും ലയൺസ് ക്ലബ് അംഗങ്ങളുടെ സേവനമാണ് മെട്രോക്രെസ്റ്റിനു ലഭിച്ചു വരുന്നത്. സ്‌കൂൾ കോളജ് വിദ്യാർഥികളും ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.


അവശ്യം വേണ്ട ഭക്ഷണവും മറ്റു അത്യാവശ്യ വസ്തുക്കളും സൗജന്യമായി മെട്രോക്രെസ്റ്റിൽ നിന്ന് അർഹരായവർക്ക്‌ ശേഖരിക്കാവുന്നതാണ്. സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രതിബദ്ധതയോടെ വോളന്‍റീയർ സേവനം ചെയ്യുവാനുള്ള അവസരവും ഇർവിംഗ് ഡിഎഫ്‌ഡബ്‌ള്യൂ ഇന്ത്യൻ ലയൺസ് ലയൺസ് ക്ലബ് ഒരുക്കുന്നുണ്ട്. "ലിയോ ക്ലബ്' എന്ന പേരിൽ പ്രത്യേക വിഭാഗം തന്നെ ഇതിനായി പ്രവർത്തിക്കുന്നു.


രാജു കാറ്റടി (പ്രസിഡന്‍റ്), ജോസഫ് ആൻറണി (റജി, ട്രഷറർ ), ജോജി ജോർജ് (സർവീസ് ചെയർ പേഴ്സൺ ), ജോർജ് ജോസഫ് വിലങ്ങോലിൽ (ഡിസ്ട്രിക് ചെയർ പേഴ്സൺ ) തുടങ്ങിയവർ പോയ വാരത്തെ സേവന പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക