• Logo

Allied Publications

Middle East & Gulf
കൈ​ത്ത​റി വാ​ര​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി കൈ​ത്ത​റി വാ​രാ​ഘോ​ഷം ആ​ഘോ​ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​ബ​സി​യു​ടെ കൊ​മേ​ഴ്സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ചു ചേ​ർ​ത്ത വ്യാ​പാ​ര സം​ഗ​മ​ത്തി​ലും നേ​ര​ത്തെ സി​ബി ജോ​ർ​ജ് പ​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​ന്ത്യ​ക്കും കു​വൈ​റ്റ് ഉ​ൾ​പ്പെ​ടു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വാ​ണി​ജ്യ സ​ഹ​ക​ര​ണം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഭ​ക്ഷ്യം, ടെ​ക്സ്റ്റൈ​ൽ, കെ​മി​ക്ക​ൽ​സ്, ര​ത്ന​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ൻ​ജി​നീ​യ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി​ക്ക് ഏ​റെ സാ​ധ്യ​ത​യു​ണ്ടെ​ന്നും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു.

കു​വൈ​റ്റു​മാ​യി വാ​ണി​ജ്യ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ന്ത്യ​യി​ലെ കൈ​ത്ത​റി വ്യ​വ​സാ​യ​ത്തെ ആ​ഘോ​ഷി​ക്കാ​നു​മാ​ണ് വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ടെ​ക്സ്റ്റൈ​ൽ മേ​ഖ​ല ഏ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ്. വ​സ്ത്ര​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ ലോ​ക​ത്ത് ര​ണ്ടാ​മ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം നേ​ടി​യ ജാ​വ​ലി​ൻ താ​രം നീ​ര​ജ് ചോ​പ്ര​യേ​യും മെ​ഡ​ൽ നേ​ടു​ക​യും മ​ത്സ​രി​ക്കു​ക​യും ചെ​യ്ത മു​ഴു​വ​ൻ കാ​യി​ക​താ​ര​ങ്ങ​ളെ​യും അം​ബാ​സ​ഡ​ർ അ​നു​മോ​ദി​ച്ചു. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളു​ടെ ഫാ​ഷ​ൻ ഷോ​യും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി. ഇ​ന്ത്യ​ൻ കൈ​ത്ത​റി വ്യ​വ​സാ​യ​ത്തെ കു​റി​ച്ചു​ള്ള വി​ഡി​യോ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. ഓ​ഗ​സ്റ്റ് 15 വ​രെ​യാ​ണ് കൈ​ത്ത​റി വാ​രം ആ​ഘോ​ഷി​ക്കു​ന്ന​ത്. കൈ​ത്ത​റി, ടെ​ക്സ്റ്റൈ​ൽ​സ് മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സി​ബി ജോ​ർ​ജ് സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.