• Logo

Allied Publications

Americas
പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം
Share
ഹൂസ്റ്റൺ : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഹൂസ്റ്റൺ പ്രദേശത്തുള്ള ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ആഗസ്ററ് ഒൻപതിന് തിങ്കളാഴ്ച്ച വൈകിട്ട് ഏഴിനു സന്ധ്യാ നമസ്കാരത്തോട് ആരംഭിച്ച് വിശുദ്ധ കുർബാനയും, അനുസ്മരണ പ്രാർത്ഥനയും, അനുശോചന സമ്മേളനവും നടക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിലെ വൈദീകരും, വിശ്വാസികളും ശുശ്രൂഷകളിലും പ്രാർത്ഥനകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ സംബന്ധിക്കും.

വെരി റവ. ഗീവർഗീസ് അരൂപ്പാല കോർ എപ്പിസ്‌കോപ്പ, ഫാ.ജോൺ ഗീവർഗീസ്, ഫാ.ഡോ.സി.ഒ. വർഗീസ്‌, ഫാ.ജോൺസൺ പുഞ്ചക്കോണം, ഫാ.ഡോ.വി.സി. വർഗീസ്‌ , ഫാ. പി.എം ചെറിയാൻ, ഫാ.മാമ്മൻ മാത്യു, ഫാ.മാത്യൂസ് ജോർജ്ജ്, ഫാ.രാജേഷ് കെ.ജോൺ,ഫാ.വർഗീസ്‌ തോമസ്, ഫാ.ഐസക് ബി.പ്രകാശ്, ഫാ.ക്രിസ്റ്റഫർ മാത്യു, ഫാ ജേക്ക് കുര്യൻ, ഫാ ബിജോയ് സഖറിയാ, ഫാ.ഷിൻടോ ഡേവിഡ് എന്നിവർ ശുശ്രൂഷകൾക്കും പ്രാർഥനകൾക്കും നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി)770 310 9050, ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832 775 5366, റിജോഷ് ജോൺ (ട്രസ്റ്റി) 832 600 3415

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്