• Logo

Allied Publications

Americas
മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 14 ശനിയാഴ്ച
Share
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 14 ന് ശനിയാഴ്ച വൈകിട്ട് മൂന്നു മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (9999 Gantry Road , Philadelphia, PA 19115) കോവിഡ് മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് കേരളത്തനിമയിൽ ആഘോഷിക്കുന്നു..

പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പായ ടോമർ ഗ്രൂപ്പിന്‍റെ സിഇഒ തോമസ് മൊട്ടയ്‌ക്കൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകും. പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും താലപ്പൊലിയേന്തിയ യുവതികളുടെയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും,കേരളത്തനിമയുള്ള വിവിധ കലാപരിപാടികളും, വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഈ ഓണാഘോഷത്തെ അവിസ്മരണീയമാക്കും.

ഫോമാ, ഫൊക്കാന, ട്രൈസ്റ്റേറ്റ് കേരള ഫോറം, വേൾഡ് മലയാളി കൗൺസിൽ ഐ.എൻ.ഓ.സി , ഐഒസി എന്നിവരോടൊപ്പം ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ പ്രാദേശിക സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നു എന്നുള്ളതാണ് ഈ വർഷത്തെ മാപ്പ് ഓണാഘോഷത്തന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ടിക്കറ്റുകൾ മാപ്പ് ഭാരവാഹികളിൽ നിന്നും, ഓഡിറ്റോറിയത്തിലെ കൗണ്ടറുകളിൽ നിന്നും ലഭ്യമാവും.

കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്‍റ്): 2034829123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 2672354345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 6365422071.

റിപ്പോർട്ട് : രാജു ശങ്കരത്തിൽ (മാപ്പ് പിആർഒ)

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക