• Logo

Allied Publications

Europe
കാതോലിക്കാ ബാവ അനുസ്മരണ സമ്മേളനം ഓഗസ്റ്റ് പത്തിനു ജര്‍മനിയില്‍
Share
ബര്‍ലിന്‍: കാലംചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അനുസ്മരണ സമ്മേളനം ഓഗസ്റ്റ് പത്താംതീയതി ചൊവ്വാഴ്ച ജര്‍മന്‍ സമയം വൈകുന്നേരം അഞ്ചിനു (ഇന്ത്യന്‍ സമയം വൈകിട്ട് 8.30) ജര്‍മനിയിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നടത്തപ്പെടുന്നു. യുകെയൂറോപ്പ് അഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഗ്യോട്ടിംഗന്‍ യൂണിവേഴ്‌സിറ്റി പ്രഫസറും, പ്രശസ്ത ജര്‍മന്‍ ദൈവശാസ്ത്രജ്ഞനും ചരിത്രകാരനും, അന്താരാഷ്ട്ര എക്യൂമെനിക്കല്‍ രംഗത്തെ നിറസാന്നിധ്യവുമായ പ്രഫ.ഡോ. മാര്‍ട്ടിന്‍ താംകെ അനുസ്മരണ പ്രഭാഷണം നടത്തും.

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ വടക്കന്‍ ജര്‍മനി ഭദ്രാസനാധിപനും ഓര്‍ത്തഡോക്‌സ് സഭ എക്യൂമെനിക്കല്‍ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ബിഷപ്പ് അന്‍ബാ ഡാമിയന്‍, ജര്‍മനിയിലെ ക്രിസ്ത്യന്‍ സമിതി അധ്യക്ഷനും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലെ ആര്‍ച്ച് പ്രീസ്റ്റുമായ ഫാ. റന്‍ഡി കോണ്‍സ്റ്റാന്റിന്‍ മീറന്‍, ജര്‍മനിയിലെ കത്തോലിക്കാ സഭയുടെ ഫ്രൈബുര്‍ഗ് ഭദ്രാസന സഹായ ബിഷപ്പും കത്തോലിക്കാ സഭയുടെ ബിഷപ്പ് കോണ്‍ഫറന്‍സിന്റേയും എക്യൂമെനിക്കല്‍ റിലേഷന്‍സ് കമ്മീഷന്റേയും പ്രതിനിധിയുമായ ബിഷപ്പ് ഡോ. പീറ്റര്‍ ബിര്‍ക്‌ഹോഫര്‍, ജര്‍മനിയിലെ ഇവാഞ്ചലിക്കല്‍ സഭയുടെ സഭാ ഓഫീസിന്റെ വൈസ് പ്രസിഡന്റും എക്യൂമെനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയുമായ ബിഷപ്പ് പെട്രാ ബോസെ ഹൂബര്‍, ബ്രഡ് ഫോര്‍ ദി വേള്‍ഡിന്റെ തലവനും ലൂഥറന്‍ സഭയുടെ വക്താവുമായ റവ. ഡിയസിനി നിക്കോള ആരിയോന്‍, റൊമേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ജര്‍മനി ഭദ്രാസനാധിപനായ ആര്‍ച്ച് ബിഷപ്പ് ഡോ. സെറാഫിം യൊയന്റാ മെത്രാപ്പോലീത്ത, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ജര്‍മനി ഭദ്രാസഭാധിപനായ ആര്‍ച്ച് ബിഷപ്പ് അബ്ബാ ദിയോന്നാസിയോസ്, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, യുകെയൂറോപ്പ് ആഫ്രിക്ക ഭദ്രാസന സെക്രട്ടറി റവ.ഫാ. ഹാപ്പി ജേക്കബ്, ജര്‍മന്‍ പ്രവാസി പ്രതിനിധികള്‍, വിവിധ സഭാ പ്രതിനിധികള്‍, ഇടവക വികാരിമാരായ റവ.ഫാ. രോഹിത് സ്‌കറിയ ജോര്‍ജി, റവ.ഫാ. ആഷു അലക്‌സാണ്ടര്‍, റവ.ഫാ. ജിബിന്‍ തോമസ് ഏബ്രഹാം, ട്രസ്റ്റി സിനോ വര്‍ഗീസ് തോമസ്, സെക്രട്ടറി ലിബിന്‍ വര്‍ഗീസ് വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് യോഗത്തില്‍ പ്രകാശനം ചെയ്യും. സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഇടവക യുട്യൂബ് ചാനല്‍ (ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ ജര്‍മനി), ഗ്രിഗോറിയന്‍ ടിവി, മറ്റ് സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴി സംപ്രേഷണം ചെയ്യും.

വര്‍ഗീസ് ആലന്റെമേലേതില്‍, മാത്യു മാത്യു, മാത്യൂസ് കാക്കനാട്ടുപറമ്പില്‍, കോട്ടയ്ക്കമണ്ണില്‍ തോമസ്, കുരുവിള കോശി, ജിജു കുര്യന്‍ ജോര്‍ജ്, ബിജോയ് വര്‍ഗീസ്, മാത്യൂസ് പി. ജോര്‍ജ്, മാത്യു ജോര്‍ജ്, ഫെബിന്‍ വര്‍ഗീസ്, ആന്‍സെലം വര്‍ഗീസ്, ശരത് വര്‍ഗീസ് ജോയി, ജിനു മാത്യു ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: +4917661997521

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.