• Logo

Allied Publications

Americas
എംഎസിഎഫ് ടാമ്പായുടെ ഓണാഘോഷം ഓഗസ്റ്റ് 7 ന്
Share
ടാമ്പാ : അമേരിക്കയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 7 ന് (ശനി) ഉച്ചകഴിഞ്ഞ് 11 .30 മുതൽ വാൾറിക്കോയിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്‍ററിൽ ആഘോഷിക്കുന്നു.

അമേരിക്കയിലെ ഓണാഘോഷങ്ങളിൽ ഏറ്റവും വലിയ ഓണാഘോഷമാണ് എംഎസി എഫിന്‍റേത്. മുൻവർഷങ്ങളിൽ രണ്ടായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയിരുന്ന ഓണാഘോഷം ഈ വര്ഷം അറുന്നൂറോളം പേരായി ചുരുക്കിയിട്ടുണ്ട്. അതുപോലെതന്നെ എംഎ സി എഫിന്‍റെ വനിതാ വിഭാഗം മുന്നോറോളം വനിതകളെ ഉൾപ്പെടുത്തി നടത്തിവരാറുള്ള മെഗാ ഇവന്‍റ് നൂറു പേരുടേതായി ചുരുക്കിയിട്ടുണ്ട്.

ഓണസദ്യ ഇലയിട്ട് വിളമ്പുകയും അതോടൊപ്പം ബുഫേ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് .ഓണസദ്യയുടെ സമയം ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ്. തുടർന്നു താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റേയും അകന്പടിയോടെ ഘോഷയാത്രയായി മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കും. മുപ്പതു മിനിറ്റ് നീണ്ടു നിൽക്കുന്ന പൊതു സമ്മേളനത്തിനുശേഷം എം എ സി എഫ് അണിയിച്ചൊരുക്കുന്ന മെഗാ ഇവന്‍റ് ആരംഭിക്കും. നാലു മണിയോടെ പരിപാടികൾ സമാപിക്കും.

പൊതുസമ്മേളനത്തിൽ സ്പോൺസർമാരെയും ഹൈസ്കൂളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെയും അസോസിയേഷൻ അഭിനന്ദിക്കും . ഡാനിയേൽ അമ്മിണി ചെറിയാൻ ദമ്പതികൾ സ്പോൺസർ ചെയ്ത അഞ്ഞൂറ് ഡോളറിന്‍റെ എഡ്യൂക്കേഷൻ സ്കോളർഷിപ്പും ചടങ്ങിൽ സമ്മാനിക്കും.

കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷം നടത്തുന്നതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ഷാജു ഔസേഫ് , ട്രസ്റ്റീ ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു .

വിലാസം : Sacred Heart Knanaya Catholic Community Center (SHKCCC)
2620 Washington Rd, Valrico, FL 33594

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്