• Logo

Allied Publications

Middle East & Gulf
ഫൈസല്‍ വിന്നേഴ്സിന് പ്രവാസികളുടെ വികാരനിര്‍ഭരമായ അന്ത്യോപചാരം
Share
കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം മരണപ്പെട്ട ഫൈസല്‍ വിന്നേഴ്സിന്‍റെ വിയോഗത്തില്‍ അന്ത്യോപചാരമര്‍പ്പിച്ച് കുവൈറ്റ് പ്രവാസികള്‍.

ഹൃദ്യമായ പുഞ്ചിരിയുമായി ഏവരുടെയും മനസ്സ് കീഴടക്കുന്ന അദ്ദേഹത്തിന്‍റെ വിയോഗം തീര്‍ത്ത ഞെട്ടലില്‍ നിന്നും പ്രവാസി സുഹൃത്തുക്കള്‍ ഇപ്പോഴും മുക്തരായിട്ടില്ല. വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച അനുശോചന സംഗമം വികാര നിര്ഭരമായിരുന്നു . വിവിധ മേഖലകളില്‍ നിന്നും നിരവധി പേര്‍ അനുശോചിച്ചു സംസാരിച്ചു.

ബിസിനസ് കലാ കായിക ജീവകാരുണ്യ മേഖലകളിലെല്ലാം ഫൈസല്‍ തീര്‍ത്ത സേവനങ്ങള്‍ ചടങ്ങില്‍ അനുസ്മരിക്കപ്പെട്ടു. വലിയ സൗഹൃദ വലയത്തിനുടമയായ ഫൈസല്‍ വിന്നേര്‍സ് വ്യത്യസ്ത മേഖലകളില്‍ നടത്തിയ സേവനങ്ങള്‍ കണക്കിലാക്കുമ്പോള്‍ യഥാര്‍ത്ഥ വിജയിയായാണ് ഈ ലോകത്ത് നിന്നും വിട ചൊല്ലിയതെന്നും അനുശോചന സംഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

നാട്ടില്‍ നിന്നും ഫൈസലിന്റെ സഹോദരൻ ഫുആദ് ,വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം,സിനിമ പിന്നണി ഗായിക ചന്ദ്രലേഖ,അബ്ദുല്ല കാദിരി, ഡോ. അമീര്‍ ,സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ , ഫൈസല്‍ മഞ്ചേരി , ഒ.കെ റസാഖ് ,സത്താര്‍ കുന്നില്‍ ,നജീബ് വി.എസ് , അഷ്‌റഫ്‌ കാളത്തോട് , റഷീദ് തക്കാര , അബ്ദു റഹീം, ബഷീര്‍ ബാത്ത , അസീസ്‌ തിക്കോടി , ഷൌക്കത്ത് വളാഞ്ചേരി , മഹ്നാസ് മുസ്തഫ , സമീയുള്ള, കൃഷ്ണന്‍ കടലുണ്ടി , ശുക്കൂര്‍ വണ്ടൂര്‍ , ഫൈസല്‍ വടക്കേകാട് , അബു അന്‍ഫാല്‍ , സലിം രാജ് , അലക്സ് മാത്യു , വര്‍ദ അന്‍വര്‍, ലായിക് അഹമ്മദ് , അഷ്ക്കര്‍ മാളിയേക്കല്‍, വിനോദ് പെരേര , റസീന മുഹിയുദ്ധീന്‍ ,അനിയന്‍ കുഞ്ഞ് , ഖലീലു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്‍റ് അന്‍വര്‍ സയീദ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ അന്‍വര്‍ഷാജി പ്രോഗ്രാം കണ്‍വീനറായിരുന്നു. ജനറല്‍ സെക്രെട്ടറിമാരായ റഫീഖ് ബാബു സ്വാഗതവും ഗിരീഷ്‌ വയനാട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.