• Logo

Allied Publications

Americas
ലാമ്പ് അന്താരാഷ്ട്ര ചെറുകഥാ മത്സരം: മൂല്യ നിർണയത്തിന് 22 കഥകൾ അർഹത നേടി
Share
ഫിലഡൽഫിയ: ഫിലഡൽഫിയ മലയാള സഹിത്യ വേദി (ലാമ്പ് ലിറ്റററി അസോസിയേഷൻ ഓഫ് മലയാളം, ഫിലഡൽഫിയ) നടത്തിയ അന്താരാഷ്ട്ര ചെറുകഥാ മത്സരത്തിൽ 22 കഥകൾ മൂല്യ നിർണയത്തിന് അർഹത നേടി.

ആണ്ടവൻ സൊൽറേൻ, അലമ്നൈ കൂത്ത്, അത്ഭുതബാലൻ, ജെം, കമല, കടൽ നഗരം, കാത്തിരിപ്പിനൊടുവിൽ, കുപ്പച്ചീര, കുരിശിൻ്റെ വഴിയേ രണ്ടു പേർ, ലോക് ഡൗൺ സുന്ദരി, ലൂക്കാച്ചൻ, മഞ്ഞൊഴിയാത്ത വീട്, മിഴി, മുരുകൻ, ഓർമ്മച്ചെപ്പ്, ഊക്കനെന്ന ഭീകരൻ, പീനൽ കോഡ്, രണ്ടാം ഇന്നിങ്സ്, സോഫി, സുനന്ദദീദി, വാനപ്രസ്ഥം, വേരുകൾ തേടി എന്നീ കഥകളാണ് അന്തിമ മൂല്യ നിർണയത്തിന് അർഹത നേടിയത്.

അഭിഷേക് എസ് എസ്, എസ് അനിലാൽ, അനിൽ നാരായണ, അനീഷ് ചാക്കോ, ആന്‍റണി കെ വി, ബാജി, ബിജോ ജോസ് ചെമ്മാന്ത്ര, ജൈസൺ ജോസഫ്, ജയന്ത് കാമിച്ചേരിൽ, ജോമോൻ ജോസ്, ജോസഫ് എബ്രഹാം, ജ്യോതിലക്ഷ്മി നമ്പ്യാർ, നിഷാ എലിസബത്ത്, പി ടി പൗലോസ്, സോയാ നായർ, പ്രൊഫ.ശ്രീദേവീ കൃഷ്ണൻ, ശ്രീലേഖാ എൽ.കെ, ശ്രീജിത്ത് കോമത്ത്, ശ്രീപ്രസാദ് വടക്കേപ്പാട്ട്, സാം ജീവ്, കെ.ജി. വിനോജ്, വീണ എസ്. ഉണ്ണി താഴൂട്ട് എന്നീ കഥാകൃത്തുക്കളാണ് ഈ സ്ഥാനം നേടിയ സാഹിത്യരചയിതാക്കൾ.

കേരളത്തിൽ നിന്നാണ് കൂടുതൽ എഴുത്തുകാർ പങ്കെടുത്തത്. അമേരിക്കയിലും കേരളത്തിലുമുള്ള സാഹിത്യ നിരൂപകരാണ് മൂല്യ നിർണയം നിർവഹിക്കുന്നത്.

ട്രൈസ്റ്റേറ്റ് കേരളാഫോറം നേതൃത്വം നൽകുന്ന അമേരിക്കൻ ദേശീയ ഓണാഘോഷത്തിൻ്റെ ഭാഗമായാണ് അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. അവാർഡിന് അർഹരായ കഥാകൃത്തുക്കളുടെ പേരുവിവരം ഓഗസ്റ്റ് 15 ന് പ്രഖ്യാപിക്കും. 21 ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന ദേശീയ ഓണാഘോഷ വേദിയിൽ (ഫിലഡൽഫിയ) വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിക്കും. കാഷ് അവാർഡുകൾ മൂന്നു കഥകൾക്കായി പങ്കു വയ്ക്കും. ഫിലഡൽഫിയയിൽ വന്നു സ്വീകരിക്കാൻ അസൗകര്യമുള്ളവർക്ക് അവാർഡുകൾ വെസ്റ്റേൺ യൂണിയൻ മുഖേന അയച്ചു കൊടുക്കും. കഥാകൃത്തുക്കൾ ചുമതലപ്പെടുത്തുന്ന പ്രതിനിധികൾക്ക് ഓഗസ്റ്റ് 21 ന് അമേരിക്കൻ ദേശീയ ഓണാഘോഷത്തിൽ ആദരം സ്വീകരിക്കുവാൻ വേദിയിൽ അവസരമൊരുക്കും.

വിവരങ്ങൾക്ക്: പ്രഫ. കോശി തലയ്ക്കൽ 267 212 6487 (പ്രസിഡന്‍റ്), നീനാ പനയ്ക്കൽ 215 722 6741, അശോകൻ വേങ്ങശേരി (വൈസ് പ്രസിഡൻ്റ്), ജോർജ് നടവയൽ 215 494 6420 (സെക്രട്ടറി), അനിതാ പണിക്കർ കടമ്പിൻതറ 516 205 21 46(ജോയിൻ്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ 215 605 7310 (ട്രഷറാർ). ലൈലാ അലക്സ്, നിമ്മിദാസ്, ഡോ. ആനി എബ്രഹാം, ജോർജ് ഓലിക്കൽ, രാജൂ പടയാറ്റി, ജോർജുകുട്ടി ലൂക്കോസ്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്