• Logo

Allied Publications

Americas
ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ നേതാവ് കോവിഡ് ബാധിച്ച് മരിച്ചു
Share
ഗാല്‍വസ്റ്റന്‍: ഡിക്കിന്‍സണ്‍ സിറ്റി കൗണ്‍സില്‍ അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എച്ച്. സ്‌ക്കോട്ട് അപ്‌ലെ കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മരിച്ചു. ഓഗസ്റ്റ് രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പാണ് മാസ്‌ക് ധരിക്കുന്നതിനെതിരേയും, വാക്‌സിനേറ്റ് ചെയ്യുന്നതിനെതിരേയും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തിയായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ വ്യക്തി കൂടിയായിരുന്നു സ്‌ക്കോട്ട്.

ഗാല്‍വസ്റ്റന്‍ ആശുപത്രിയില്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രവേശിപ്പിച്ചത്. ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. സ്‌ക്കോട്ടിന്റെ ഭാര്യ മെലിസക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിറ്റി കൗണ്‍സില്‍ അംഗത്തിന്റെ അകാല വിയോഗത്തില്‍ ഡിക്കിന്‍സണ്‍ മേയര്‍ സീന്‍ സ്‌ക്കിപ്‌വര്‍ത്ത് അനുശോചിച്ചു.

സ്‌ക്കോട്ടിന്റെ പേരില്‍ ഗൊ ഫണ്ട് മി പേജ് ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായം കുടുംബത്തിനു വളരെ ആശ്വാസമാകുമെന്ന് മേയര്‍ പറഞ്ഞു. 30,000 ഡോളറാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5
ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്തു.
ടെ​ക്സ​സ്: ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ടെ​ക്സ​സ് പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ചു.
ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ