• Logo

Allied Publications

Americas
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൻ ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
Share
ഹൂസ്റ്റൻ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് സഹായഹസ്തവുമായി ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റൻ ചാപ്റ്റര്‍. പൂര്‍ണ്ണമായും സ്മാര്‍ട്ട്‌ഫോണുകളെയും ലാപ്‌ടോപ്പുകളെയും ടിവിയെയും മാത്രം ആശ്രയിച്ച് വിദ്യാഭ്യാസം മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ നിര്‍ദ്ധനരായ പലര്‍ക്കും അതിനു കഴിയുന്നില്ലെന്ന വിവരത്തെ തുടര്‍ന്നാണ് ഹൂസ്റ്റൻ ചാപ്റ്റര്‍ ഇത്തരമൊരു സഹായപദ്ധതിയുമായി രംഗത്ത് ഇറങ്ങിയത്. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും ഒട്ടനവധി പദ്ധതികള്‍ വിജയകരമായി നടത്തിയിട്ടുള്ള ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൻ ചാപ്റ്റര്‍ പത്ത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളാണ് കുട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത്.

തിരുമൂലപുരം എസ്എന്‍വി ഹൈസ്‌കൂളിലെ നിര്‍ദ്ധനരായ കുട്ടികളുടെ പഠനാവശ്യം മുന്‍നിര്‍ത്തിയ നടത്തിയ പരിപാടിയില്‍ സ്‌കൂളിലെ പ്രധാന അധ്യാപിക സന്ധ്യ ഡി. ഫോണുകള്‍ സനല്‍പണിക്കരില്‍ നിന്നും ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ പി.റ്റി. പ്രസാദ്, എസ്എന്‍ഡിപി ഡയറക്ട് ബോര്‍ഡ് അംഗം സന്തോഷ് ഐക്കരപ്പറമ്പില്‍ പി.ടി.എ പ്രസിഡന്റ് അനില്‍കുമാര്‍, സ്‌കൂളിലെ അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൻ ചാപ്റ്ററിന്‍റെ ഭാരവാഹികളായ സുജ കോശി, ഉമ്മന്‍ തോമസ്, ടെരീഷ് തോമസ്, റോബിന്‍ ഫിലിപ്പ്, ഡോ. ജോര്‍ജ് എം. കാക്കനാട് എന്നിവരാണ് ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദ്യാഭ്യാസം പാതിവഴിയില്‍ നിലയ്ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം പൂര്‍ത്തിയാക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ആദ്യപടിയാണ് തിരുമൂലപുരം സ്‌കൂളില്‍ നടന്നത്. ഇത്തരത്തില്‍ ഒട്ടനവധി വിദ്യാഭ്യാസയജ്ഞങ്ങള്‍ ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റൻ ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. തിരുവല്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ തുടര്‍ന്നും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.