• Logo

Allied Publications

Americas
ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് വി​കാ​രി രാ​ജു ദാ​നി​യേ​ൽ കോറെ​പ്പി​സ്കോ​പ്പ​യ്ക്ക് ഊഷ്മ​ള സ്വീ​ക​ര​ണം
Share
ഡാ​ള​സ്: പ്ലാ​നോ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ റ​വ. രാ​ജു ദാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ​യി​ക്കു ഓ​ഗ​സ്റ്റ് ഒ​ന്നു ഞാ​യ​റാ​ഴ്ച വി: ​കു​ർ​ബാ​ന​യ്ന​ക്കു​ശേ​ഷം ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​ബി​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി രാ​ജു ഫി​ലി​പ്പ് ബൊ​ക്കെ ന​ൽ​കി അ​ച്ച​നെ സ്വീ​ക​രി​ച്ചു സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ അ​ച്ച​ന്‍റെ ഡാ​ള​സി​ലെ പൂ​ർ​വ​കാ​ല സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു. രാ​ജു എം. ​ദാ​നി​യേ​ൽ അ​ച്ച​ൻ കോ​ർ എ​പ്പി​സ്കോ​പ്പാ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​നു​ശേ​ഷം ആ​ദ്യ​മാ​യി പ്ലാ​നൊ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി നി​യ​മി​ക്ക​പെ​ട്ട​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും സെ​ക്ര​ട്ട​റി അ​നു​മോ​ദ​ന പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പൗ​രോ​ഹി​ത്യ പാ​ര​ന്പ​ര്യ​മു​ള്ള വ​ടു​ത​ല കു​ടു​ബ​ത്തി​ലെ മേ​ലേ​തി​ൽ വി.​ജി. ദാ​നി​യേ​ലി​ന്‍റെ​യും ചി​ന്ന​മ്മ ദാ​നി​യേ​ലി​ന്‍റെ​യും മ​ക​നാ​യാ​ണ് അ​ച്ച​ന്‍റെ ജ​ന​നം. തു​ന്പ​മ​ണ്‍ ഏ​റം (മാ​ത്തൂ​ർ) സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​കാ​ഗ​മാ​യ രാ​ജു എം. ​ദാ​നി​യേ​ൽ അ​ഭി​വ​ന്ദ്യ ദാ​നി​യേ​ൽ മാ​ർ പീ​ല​ക്സി​നോ​സ് തി​രു​മേ​നി​യി​ൽ നി​ന്ന് 1984ൽ ​ശെ​മ്മാ​ശ പ​ട്ട​വും, അ​ഭി​വ​ന്ദ്യ ഫീ​ലി​പ്പോ​സ് മാ​ർ യൗ​സേ​ബി​യോ​സ് തി​രു​മേ​നി​യി​ൽ നി​ന്നും 1986ൽ ​ക​ശീ​ശ പ​ട്ട​വും സ്വീ​ക​രി​ച്ചു.

തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന​ത്തി​ലെ തു​ന്പ​മ​ണ്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തി​ഡ്ര​ൽ, ഉ​ള​നാ​ട് സെ​ന്‍റ് ജോ​ണ്‍​സ്, കു​രി​ല​യ്യം സെ. ​ജോ​ണ്‍​സ്, മ​ല്ല​ശ്ശേ​രി സെ. ​മേ​രീ​സ്, വ​യ​ല​ത്ത​ല മാ​ർ സേ​വേ​റി​യോ​സ്, നാ​റാം​ണം​മു​ഴി സെ​ന്‍റ് ജോ​ർ​ജ് എ​ന്നി ഇ​ട​വ​ക​ളി​ൽ ശു​ശ്രു​ഷി​ച്ചു. ഉ​ള​നാ​ട് സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി, വ​യ​ല​ത്ത​ല മാ​ർ സേ​വേ​റി​യോ​സ് സ്ലീ​ബാ പ​ള്ളി എ​ന്നി ഇ​ട​വ​ക​ളു​ടെ വി. ​മൂ​റോ​ൻ കൂ​ദാ​ശ സ​മ​യ​ങ്ങ​ളി​ൽ ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്നു. തു​ന്പ​മ​ണ്‍ സെ​ന്‍റ് മേ​രീ​സ്, മ​ല്ല​ശേ​രി സെ​ന്‍റ് മേ​രീ​സ് എ​ന്നി ദേ​വാ​ല​യ​ങ്ങ​ളു​ടെ ഓ​ഡി​റ്റോ​റി​യം പ​ണി പു​ർ​ത്തി​ക​രി​ച്ചു കു​ദാ​ശ ചെ​യ്യു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ യൗ​സേ​ബി​യോ​സ് തി​രു​മേ​നി​യു​ടെ സെ​ക്ര​ട്ട​റി, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന ബാ​ല​സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ്, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം, എം​ഒ​സി കോ​ളേ​ജ​സ് ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം, തി​രു​വി​താം​കോ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഭ​ര​ണ​സ​മ​തി​അം​ഗം തു​ട​ങ്ങി മ​ല​ങ്ക​ര സ​ഭ​യു​ടെ വി​വി​ധ സ​മ​തി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

1995 മു​ത​ൽ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ സേ​വ​നം അ​നു​ഷ്ടി​ക്കു​ന്നു. ഡാ​ള​സ് സെ. ​ഗ്രീ​ഗോ​റീ​യോ​സ്, സെ. ​മേ​രീ​സ് ഷി​ക്കോ​ഗോ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് എ​ന്നി ഇ​ട​വ​ക​ളി​ൽ വി​കാ​രി​യാ​യി​രു​ന്നു.

ഡാ​ള​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യു​ടെ ഓ​ഡി​റ്റോ​റി​യം പ​ണി പു​ർ​ത്തി​ക​രി​ച്ച് കൂ​ദാ​ശ ചെ​യ്ത​ത് അ​ച്ച​ൻ വി​കാ​രി​യാ​യി ഇ​രു​ന്ന സ​മ​യ​ത്താ​ണ്.

അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം, മ​ല​ങ്ക​ര സ​ഭ മ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗം എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കു​ടാ​തെ ഡാ​ള​സ് കേ​ര​ള എ​ക്യൂ​മി​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ്, ക്ല​ർ​ജി സെ​ക്ര​ട്ട​റി, സൗ​ത്ത​വെ​സ്റ് ഡി​യോ​സി​ഷ്യ​ൻ ഫ​സ്റ്റ് ഫോ​ക്ക​സ് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി പ​ല സാ​മു​ഹ്യ സാ​മു​ദാ​യി​ക നേ​തൃ നി​ര​യി​ലും അ​ച്ച​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഭാ​ഗ്യ​സ്മ്ര​ര​ണാ​ർ​ഹ​നാ​യ ദാ​നി​യേ​ൽ മാ​ർ പി​ല​ക്സി​നോ​സ് തി​രു​മേ​നി രാ​ജു അ​ച്ച​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നും, ബം​ഗ​ളൂ​രു ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്താ അ​ഭി. ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫ്രിം തി​രു​മേ​നി സ​ഹോ​ദ​ര പു​ത്ര​നും അ​ണ്.

തി​രു​മു​റ്റം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ പെ​ട്ട കാ​ട്ടു​ർ മ​ഠ​ത്തി​ലേ​ത്ത് എം​സി മാ​ത്യു​വി​ന്‍റെ മ​ക​ൾ സാ​ലി​യാ​ണ് ഭാ​ര്യ. ലി​ജീ​ൻ ഹ​ന്നാ, ജു​വ​ൽ ദാ​നി​യേ​ൽ, അ​ഖി​ൽ മാ​ത്യു എ​ന്നി​വ​ർ മ​ക്ക​ളും, മേ​പ്രാ​ൽ റ​വ. ഫാ. ​ഷോ​ണ്‍ പു​തി​യോ​ട്ട് (യു​എ​സ്എ) മ​രു​മ​ക​നും, ബാ​ബു ദാ​നി​യേ​ൽ, പ​പ്പ​ച്ച​ൻ ദാ​നി​യേ​ൽ, ജോ​ർ​ജ് ദാ​നി​യേ​ൽ, സൂ​സ​മ്മ എ​ന്നി​വ​ർ സ​ഹോ​ര​ങ്ങ​ളും, മ​ത്താ​യി വി. ​തോ​മ​സ് (ത​ന്പി ഉ​ഴ​ത്തി​ൽ (ഷി​ക്കാ​ഗോ) സ​ഹോ​ദ​രി ഭ​ർ​ത്താ​വും, റ​വ. ഫാ. ​ജോ​ണ്‍ മാ​ത്യു (യു​എ​സ്എ) ഭാ​ര്യ സ​ഹോ​ദ​ര​നു​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ അ​നു​സ്മ​രി​ച്ചു. അ​ജ​യ് ജോ , ക്രി​സ്റ്റെ​ൻ മാ​ത്യു, അ​നു രാ​ജ​ൻ, സൂ​സ​ൻ ചു​മ്മാ​ർ എ​ന്നി​വ​ർ കോ​റെ​പ്പി​സ്കോ​പാ​ക്ക് അ​നു​മോ​ദ​നം അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു .

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക