• Logo

Allied Publications

Middle East & Gulf
പാ​ലാ രൂ​പ​ത​ക്കും ബി​ഷ​പ്പ് ക​ല്ല​റ​ങ്ങാ​ട്ടി​നും പി​ന്തു​ണ അ​റി​യി​ച്ച് എ​സ്എം​സി​എ കു​വൈ​റ്റ്
Share
കു​വൈ​റ്റ്: കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​നു വ​ലി​യ ആ​ശ്വാ​സ​മാ​ണ് കു​ടും​ബ വ​ർ​ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​ഭി​വ​ന്ദ്യ ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വ് പാ​ലാ​രൂ​പ​ത​യി​ലെ നാ​ലും അ​തി​ല​ധി​ക​വും കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ആ​ശ്വാ​സ പ​ദ്ധ​തി​ക​ളെ​ന്ന് എ​സ്എം​സി​എ കു​വൈ​റ്റ് വി​ല​യി​രു​ത്തി. എ​സ്എം​സി​എ കു​വൈ​റ്റി​ന്‍റെ കേ​ന്ദ്ര ഭ​ര​ണ​സ​മി​തി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് അ​രീ​ക്കു​ഴി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക​പ്ര​മേ​യ​ത്തി​ലാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

സ​ഭാം​ഗ​ങ്ങ​ളു​ടെ നേ​രെ സ​ഭാ​സ്ഥാ​പ​ങ്ങ​ളും പി​താന്മാ​ക്ക​രും ക​രു​ത​ലി​ന്‍റെ ക​രം നീ​ട്ടു​ന്ന​ത് ത​ങ്ങ​ളു​ടെ അ​ജ​ണ്ട​ക്ക് ത​ട​സ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ കു​റെ ത​ൽ​പ​ര​ക​ക്ഷി​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ഈ ​ആ​ക്ര​മ​ണം കൊ​ണ്ട് അ​വ​ർ​ക്കു നേ​ട്ട​മു​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല ആ​രു​ടേ​യും ഗു​ഡ്ബു​ക്ക് എ​ൻ​ട്രി ഇ​ക്കാ​ര്യ​ത്തി​ൽ സ​ഭ​ക്ക് ആ​വ​ശ്യ​വു​മി​ല്ല എ​ന്ന് പ്ര​മേ​യം അ​ടി​വ​ര​യി​ടു​ന്നു. സ​മ​യോ​ചി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും അ​വ വ​ള​രെ വ്യ​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും മാ​ധ്യ​മ ആ​ക്ര​മ​ണ​ത്തെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്ത അ​ഭി​വ​ന്ദ്യ ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വ് ന​ൽ​കി​യ മാ​തൃ​ക​യെ എ​സ്എം​സി​എ അ​ഭി​ന​ന്ദി​ക്കു​ക​യും പ്രാ​ർ​ഥ​ന​യും പി​ന്തു​ണ​യും ന​ൽ​കി ഒ​പ്പം നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.

പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് പാ​ലാ​കു​ന്നേ​ൽ, ട്ര​ഷ​റ​ർ സാ​ലു പീ​റ്റ​ർ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ​ക ക​ണ്ഠ​മാ​യി പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ക​യും ഈ ​രം​ഗ​ത്ത് മ​റ്റു രൂ​പ​ത​ക​ളും ന​ൽ​കു​ന്ന സേ​വ​ന ങ്ങ​ളെ​യും കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും അ​വ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​നും എ​സ്എം​സി​എ കു​വൈ​റ്റ് തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.