ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക്ലപ്പിന്റെയും തിരുനാൾ 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 1 വരെ ഭക്ത്യാദരപൂർവം ആഘോഷിക്കുകയാണ്. ജൂലൈ 23 മുതൽ ദിവസേന വൈകിട്ട് 7ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്.
ജൂലൈ 30 വെള്ളി: റവ. ഫാ. തോമസ് അരീക്കുഴിയുടെ മുഖ്യകാർമികത്വത്തിൽ പ്രസുദേന്തിവാഴ്ച, കൊടിയേറ്റ്, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന.
ജൂലൈ 31 ശനി: തിരുസ്വരൂപം വെഞ്ചിരിപ്പ്, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. തിരുകർമ്മങ്ങൾക്ക് റവ. ഫാ. ആന്‍േറാ ചിരിങ്കണ്ടത്തിൽ നേതൃത്വം നൽകും.
ഓഗസ്റ്റ് 1 ഞായർ: വൈകിട്ട് 3ന് ആഘോഷമായ തിരുനാൾ കുർബാന പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് ചെണ്ടമേളം, വെടിക്കെട്ട്. തിരുകർമ്മങ്ങൾക്ക് റവ. ഡാലിഷ് കോച്ചേരിയിൽ, റവ. ഫാ. ജോസൻ കൊച്ചാനിച്ചോട്ടിൽ നേതൃത്വം നൽകും.
ഇടവകവികാരി റവ. ഫാ. ജോർജ് മങ്കുഴിക്കരി ട്രസ്റ്റിമാരായ ജോണ്‍ മാത്യു, ജോമോൻ എടക്കര, ആൻസി ജോമോൻ, തിരുനാൾ കമ്മിറ്റി കണ്‍വീനർ സന്തോഷ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുനാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നോർത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബുക്കിംഗ് നടത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഫാ. ജോർജ് മങ്കുഴിക്കരി 0401 180633 ജോണ്‍ മാത്യു 0423 741833 ജോമോൻ എടക്കര 0423 611097 ആൻസി ജോമോൻ 0470 647527
റിപ്പോര്‍ട്ട്: ജോളി കരുമത്തി
|