• Logo

Allied Publications

Europe
സുമിത്ത് സെബാസ്റ്റ്യന്‍റെ സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച മാഞ്ചസ്റ്ററിൽ
Share
മാഞ്ചെസ്റ്റർ: ജൂലൈ 3ന് മാഞ്ചസ്റ്ററിൽ നിര്യാതനായ സുമിത് സെബാസ്റ്റ്യന് (45) യു കെ മലയാളികൾ ചൊവ്വാഴ്ച അന്ത്യാഞ്ജലിയേകും. മാഞ്ചസ്റ്റർ സെന്‍റ് തോമസ് മിഷൻ ഇടവകാംഗമായ സുമിത് സെബാസ്റ്റ്യന് അന്ത്യാഞ്ജലി അർപ്പിപ്പിക്കാൻ മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കലിൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ചൊവ്വാഴ്ച രാവിലെ 10.30 ന് വിഥിൻഷോ സെന്‍റ് ആൻ്റണീസ് ദേവാലയത്തിൽ ആരംഭിക്കും. അഭിവന്ദ്യ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ശുശ്രൂഷകളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വൈദികർ സഹകാർമികരാകും.

രാവിലെ 9.30ന് ആർതർ ഗ്രെസ്റ്റി ഫ്യൂണറൽ ഡയറക്ടേഴ്‌സ് മൃതദേഹം സുമിതിൻ്റെ ഭവനത്തിലെത്തിക്കും. 9.45 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺ. സജി മലയിൽ പുത്തൻപുരയിലിൻ്റെയും, ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിൻ്റെയും നേതൃത്വത്തിൽ ഭവനത്തിലെ അവസാന ശുശൂഷകൾ പൂർത്തിയാക്കി 10.05 ന് ഭൗതിക ശരീരം ഭവനത്തിൽ നിന്നും ദേവാലയത്തിലേക്ക് പുറപ്പെടുന്നതാണ്. ഭവനത്തിൽ അന്നേ ദിവസം സന്ദർശകരെ അനുവദിക്കുന്നതല്ല.

രാവിലെ 10.20 ന് ദേവാലയ കവാടത്തിൽ എത്തിക്കുന്ന മൃതദേഹം പ്രാർത്ഥനയോടെ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ശുശ്രൂഷകൾ ആരംഭിക്കും. അഭിവന്ദ്യ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വി.കുർബാനയ്ക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷമായിരിക്കും പൊതുദർശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.15 മുതൽ ഒന്നു വരെയാണ് പൊതുദർശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്. തുടർന്ന് ഫെയർവെൽ പ്രാർത്ഥനകൾ കൂടി പൂർത്തിയാക്കി മൃതദേഹം സെമിത്തേരിയിലേക്ക് ആനയിക്കുന്നതാണ്. ദേവാലയത്തിൽ പൊതുദർശനത്തിനെത്തുന്നവർ സുരക്ഷയെ കരുതി മാസ്ക് ധരിച്ചിരിക്കേണ്ടതാണ്. മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതാണ്.

സുമിത് മരണമടഞ്ഞ ദിവസം വിവരമറിഞ്ഞ ഉടൻ ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോമിലെത്തി ലേപന ശുശ്രൂഷയും പ്രാർത്ഥനയും നടത്തിയിരുന്നു. മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിക്കാനെത്തിയ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ വികാരിയച്ചൻ ജോസ് അഞ്ചാനിക്കലിൻ്റേയും, ഇടവകാംഗങ്ങളുടെയും മറ്റ് മലയാളികളുടെയും പരിപൂർണ പിന്തുണ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഭവനത്തിൽ പ്രാർത്ഥനയും നടത്തി വരുന്നു. സംസ്കാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത് വികാരിയച്ചൻ്റെ നേതൃത്വത്തിൽ കൈക്കാരൻമാർ ഉൾപ്പെടുന്ന സെൻ്റ്.തോമസ് മിഷൻ്റെ ഇടവക കമ്മിറ്റിയാണ്. കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് അവസാന ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം: St. Antony's Church, Dunkery Road, Portway, Wythenshawe, Manchester, M22 0WR.

സതേൺ സിമിത്തേരിയുടെ വിലാസം: Southern Cemetery, 212, Barlow Moor Road, Manchester,M21 7GL.
സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://youtu.be/Eot9s5ayvo

FACE BOOK LIVE St.Thomas Mission Manchester
https://www.facebook.com/111027933960568/live

FACE BOOK LIVE CM Streaming TV
https://www.facebook.com/105984967862294/live/

YOUTUBE CHANEL LINK
https://www.youtube.com/c/CMLiveStreamTV

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.