• Logo

Allied Publications

Delhi
മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 25 ന്
Share
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ കാപാസ് ഹേഡാ ഏരിയയുടെ മലയാള ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രവേശനോത്സവം ജൂലൈ 25 ന് (ഞായർ) രാവിലെ 11 മുതൽ ഗൂഗിൾ മീറ്റിലൂടെ അരങ്ങേറും.

ഏരിയ ചെയർമാൻ ഡോ ടി.എം. ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഉദ്ഘാടനം ചെയ്യും. മയിൽ‌പീലി (ഡൽഹി ) ചീഫ് എഡിറ്റർ മുക്‌ത വാര്യർ മുഖ്യാതിഥിയായി പങ്കെടുക്കും.

ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്‍റും ഡിഎംഎ.യുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ രാഘുനാഥൻ നായർ കെ ജി, വൈസ് പ്രസിഡന്‍റ് മണികണ്ഠൻ കെ വി, അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്റുമായ കെ ജെ ടോണി, കേന്ദ്രക്കമ്മിറ്റി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ അനിലാ ഷാജി, ജനക് പുരി ഏരിയ വൈസ് ചെയർമാനും മലയാളം മിഷൻ കോഓർഡിനേറ്ററുമായ ജി തുളസീധരൻ, ഏരിയ സെക്രട്ടറി പ്രദീപ് ജി കുറുപ്പ്, ഉപദേശക സമിതി അംഗം അഡ്വക്കറ്റ് കെ വി ഗോപി, വൈസ് ചെയർമാൻ സജി ഗോവിന്ദൻ, ഏരിയ കോഓർഡിനേറ്റർ മണികണ്ഠൻ, മലയാള ഭാഷാധ്യാപകരായ രാധ സന്തോഷ്, ശാരദ അയ്യപ്പൻ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ മീറ്റ് ലിങ്കിനും 9911020444

റിപ്പോർട്ട്: പി.എൻ. ഷാജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.