• Logo

Allied Publications

Europe
മഹാ ഇടയന്‍റെ വേര്‍പാടിൽ അനുശോചിച്ച് ജർമനയിലെ ഇന്ത്യൻ സമൂഹം
Share
ലണ്ടൻ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വേര്‍പാടിൽ അനുശോചിച്ച് ഇന്ത്യൻ ഓര്‍ത്തഡോക്സ് സഭ ജര്‍മ്മനി. ഇടവക വികാരിമാരായ റവ. ഫാ. രോഹിത് സക്കറിയ ജോർജ്ജി, റവ. ഫാ. ആഷു അലക്സാണ്ടർ, റവ. ഫാ. ജിബിൻ തോമസ് എന്നിവർ പരിശുദ്ധ പിതാവിനെ അനുസ്മരിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തി.

മലങ്കര സഭയ്ക്ക് ഒരു വലിയ പിതാവിനെ നഷ്ടപ്പെട്ടിട്ടില്ല, മറിച്ച് നമ്മുടെ ദൈവമായ ക്രിസ്തുവിന്റെ സിംഹാസനത്തിനുമുമ്പിൽ ഞങ്ങൾ ഒരു വലിയ മധ്യസ്ഥനെ നേടിയിട്ടുണ്ട്. പിതാവിന്റെ വിശുദ്ധിയുടെ മാതൃക ലാളിത്യം, പ്രാർത്ഥന, വിനയം, ഹൃദയനൈർമ്മല്യം എന്നിവ നമുക്കെല്ലാവർക്കും ഒരു മാതൃകയാകട്ടെ. നമ്മുടെ ബാവ തിരുമേനി, അവിടുത്തെ വിശുദ്ധി മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമന്റെ ഓർമ്മകൾ ശാശ്വതമായിരിക്കട്ടെ എന്നും നമുക്ക് വേണ്ടി പരിശുദ്ധ പിതാവ് സ്വർഗീയപിതാവിന്റെ സന്നിധിയിൽ എന്നും നിലക്കാത്ത മദ്ധ്യസ്ഥ൯ ആയിരിക്കട്ടെ എന്നും അനുശോചന സന്ദേശത്തിൽ പങ്കുവച്ചു.

ജർമ്മനിയിലെ നമ്മുടെ സഭയുടെ വളർച്ചയെയും കാഴ്ചപ്പാടിനെയും പരിശുദ്ധ പിതാവ് വളരെയധികം പിന്തുണച്ചിരുന്നു. ജർമ്മനിയിലേക്ക് നിരവധി അപ്പോസ്തോലിക സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. 2020 ക്രിസ്മസിനോടനുബന്ധിച്ച് നടന്ന ഇടവകയുടെ ഓൺലൈൻ ക്രിസ്മസ് സന്ധ്യയിൽ രോഗാവസ്ഥയുടെ മദ്ധ്യത്തിലും മുഖ്യാതിഥിയായിരുന്നു. ജര്‍മന്‍ മലയാളികളടക്കമുള്ള വിശ്വാസ സമൂഹത്തോട് ഉള്ള സ്നേഹവും കരുതലും വ്യക്തിപരമായ സ്നേഹബന്ധങ്ങളും വിസ്മരിക്കാൻ കഴിയില്ലെന്ന് ഇടവക മാനേജിംഗ് കമ്മറ്റി അനുസ്മരിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.