• Logo

Allied Publications

Europe
മെ​യ്ഡ്സ്റ്റോ​ണ്‍ എം​എം​എ ടി20 ​ക്രി​ക്ക​റ്റ്: കൊ​ന്പ​ൻ​സ് ഇ​ല​വ​ൻ ചാ​ന്പ്യന്മാർ
Share
മെ​യ്ഡ്സ്റ്റോ​ണ്‍: മാ​നം തെ​ളി​ഞ്ഞു നി​ന്നു, മ​ഴ​മേ​ഘ​ങ്ങ​ൾ ക​ണ്ണ​ട​ച്ചു. ര​സം കൊ​ല്ലി​യാ​യി മ​ഴ​യെ​ത്തു​മെ​ന്നു തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും പ്ര​കൃ​തി ക​നി​ഞ്ഞു ന​ൽ​കി​യ പ​ത്തു മ​ണി​ക്കൂ​റി​ൽ ഏ​ഴു ക​ളി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഇ​ദം​പ്ര​ഥ​മ​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ൾ യു​കെ ടി20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല പ​രി​സ​മാ​പ്തി.

ജൂ​ണ്‍ 27 ഞാ​യ​റാ​ഴ്ച മെ​യ്ഡ​സ്റ്റ​ണി​ലെ ഓ​ക്ക് വു​ഡ് പാ​ർ​ക്ക് ഗ്രൗ​ണ്ടി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി എ​ട്ടു ടീ​മു​ക​ൾ കൊ​ന്പു​കോ​ർ​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ കൊ​ന്പ​ൻ​സ് ഇ​ല​വ​ൻ വി​ജ​യ​കി​രീ​ടം ചൂ​ടി. ഫൈ​ന​ലി​ൽ സ​ഹൃ​ദ​യ റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ട​ണ്‍ ബ്രി​ഡ്ജ്വെ​ൽ​സി​നെ​തി​രെ 61 റ​ണ്‍​സി​ന്‍റെ ആ​ധി​കാ​രി​ക വി​ജ​യം കാ​ഴ്ച​വ​ച്ചാ​ണ് കൊ​ന്പ​ൻ​സ് ചാ​ന്പ്യാന്മരാ​യ​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും 104 റ​ണ്‍​സ് കു​റി​ച്ച കൊ​ന്പ​ൻ​സി​ന്‍റെ അ​മ​ൽ ബേ​ബി ബെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ അ​വാ​ർ​ഡും ഫൈ​ന​ലി​ൽ നേ​ടി​യ 45 റ​ണ്‍​സി​ന്‍റെ മി​ക​വി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും 7 വി​ക്ക​റ്റ് നേ​ടി​യ സ​ഹൃ​ദ​യ​യു​ടെ അ​ബി കൃ​ഷ്ണ ബെ​സ്റ്റ് ബൗ​ള​ർ​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി.

ആ​വേ​ശം വാ​നോ​ള​മു​യ​ർ​ന്ന ര​ണ്ടു സെ​മി​ഫൈ​ന​ലു​ക​ളും കാ​ണി​ക​ൾ​ക്ക് അ​ത്യ​പൂ​ർ​വ​മാ​യ ക​ളി​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് സ​മ്മാ​നി​ച്ച​ത്. ഓ​ക്ക് വു​ഡ് പി​ച്ചി​ൽ ന​ട​ന്ന ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ മെ​യ്ഡ്സ്റ്റോ​ണ്‍ സൂ​പ്പ​ർ കിം​ഗ്സ് എ ​ടീ​മി​നെ സൂ​പ്പ​ർ ഓ​വ​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ഹൃ​ദ​യ റോ​യ​ൽ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പി​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ ഫൈ​ന​ലി​നെ വെ​ല്ലു​ന്ന ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച വ​ച്ചാ​ണ് യു​കെ​യി​ലെ ത​ന്നെ ശ​ക്ത​രാ​യ ഫീ​നി​ക്സ് നോ​ർ​ത്താം​പ്ട​നെ കൊ​ന്പ​ൻ​സ് മു​ട്ടു​കു​ത്തി​ച്ച​ത്. ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജി​ല്ലിം​ഗ്ഹാം വാ​രി​യേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മെ​യ്ഡ് സ്റ്റോ​ണ്‍ സൂ​പ്പ​ർ കിം​ഗ്സ് എ​യും, മെ​യ്ഡ് സ്റ്റോ​ണ്‍ സൂ​പ്പ​ർ കിം​ഗ്സ് ബി ​ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ഹൃ​ദ​യ ട​ണ്‍​ബ്രി​ഡ്ജ് വെ​ൽ​സും ചി​ൽ​സ് ആ​ഷ്ഫോ​ർ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫീ​നി​ക്സ് നോ​ർ​ത്താം​പ്ട​നും ബാ​സി​ൽ​ഡ​ണ്‍ ച​ല​ഞ്ചേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൊ​ന്പ​ൻ​സ് ഇ​ല​വ​നും
സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു.

മെ​യ്ഡ് സ്റ്റോ​ണ്‍ ഓ​ക്ക് വു​ഡ് പാ​ർ​ക്ക് ഗ്രൗ​ണ്ടി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 ന് ​തു​ട​ക്കം കു​റി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ​ഘാ​ട​നം എം​എം​എ പ്ര​സി​ഡ​ന്‍റ് രാ​ജി കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി രൂ​പം കൊ​ടു​ത്ത ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി​യു​ടെ മി​ക​വി​ൽ മ​ഴ​യെ​ത്തു​ന്ന​തി​നു മു​ന്പേ ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ ഏ​ഴു മ​ത്സ​ര​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​വാ​ൻ സം​ഘാ​ട​ക​ർ​ക്ക് സാ​ധി​ച്ചു. ഓ​ക്ക് വു​ഡ് പാ​ർ​ക്ക് ഗ്രൗ​ണ്ടി​ലും സെ​ന്‍റ്.​അ​ഗ​സ്റ്റി​ൻ​സ് ഗ്രൗ​ണ്ടി​ലു​മാ​യി ഒ​രേ​സ​മ​യം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇം​ഗ്ലീ​ഷ് അ​ന്പ​യ​ർ​മാ​ർ ക​ളി നി​യ​ന്ത്രി​ച്ചു.

എം​എം​എ പ്ര​സി​ഡ​ന്‍റ് രാ​ജി കു​ര്യ​ൻ, സെ​ക്ര​ട്ട​റി ബി​നു ജോ​ർ​ജ്, ട്ര​ഷ​റ​ർ രെ​ഞ്ചു വ​ർ​ഗീ​സ്, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ബൈ​ജു ഡാ​നി​യേ​ൽ, ഷാ​ജി ജെ​യിം​സ്, ആ​ന്‍റ​ണി സേ​വ്യ​ർ, ലി​ൻ​സി കു​ര്യ​ൻ, സ്നേ​ഹ ബേ​ബി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​പ്പോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ഷി, ലാ​ലി​ച്ച​ൻ, എ​ബി, സി​സാ​ൻ, അ​ല​ക്സ്, ജോ, ​റോ​യ്, ജോ​ണ്‍​സ​ണ്‍, ഫ്ര​ഡ​റി​ക്, ബി​നു, മ​നോ​ജ് എ​ന്നി​വ​രു​ടെ പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​നം മ​ത്സ​ര​ത്തെ മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി. എം​എം​എ​യു​ടെ വ​നി​താ വി​ഭാ​ഗ​മാ​യ മൈ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് വ​രെ കാ​ണി​ക​ൾ​ക്കും ക​ളി​ക്കാ​ർ​ക്കു​മാ​യി മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു. എം​എം​എ​യു​ടെ യൂ​ത്ത് വി​ങ്ങാ​യ എം​വൈ​സി​യു​ടെ അം​ഗ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ര​ണ്ടു ഗ്രൗ​ണ്ടി​ലു​മാ​യി മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച വ​ച്ച​ത്.

ജേ​താ​ക്ക​ൾ​ക്ക് അ​ലൈ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് സ്പോ​ണ്‍​സ​ർ ചെ​യ്ത 750 പൗ​ണ്ടും എം​എം​എ ന​ൽ​കി​യ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ടീ​മി​ന് പോ​ൾ ജോ​ണ്‍ സോ​ളി​സി​റ്റേ​ഴ്സും എം​ജി ടൂ​ഷ്യ​ൻ​സും ന​ൽ​കി​യ 500 പൗ​ണ്ടും എം​എം​എ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ച്ച​പ്പോ​ൾ സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്ക് എം​എം​എ ഏ​ർ​പ്പെ​ടു​ത്തി​യ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ബെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ, ബെ​സ്റ്റ് ബൗ​ള​ർ, മാ​ൻ ഓ​ഫ് ദി ​മാ​ച്ച് അ​വാ​ർ​ഡു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും എം​എം​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ഓ​ക്ക് വു​ഡ് പാ​ർ​ക്ക് മാ​നേ​ജിം​ഗ് മെ​ന്പ​ർ ബ്ര​യ​ന്‍റ് ഫ്ലി​ന്‍റും ചേ​ർ​ന്ന് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ത്തി​ലും ആ​വേ​ശം വാ​നോ​ള​മു​യ​ർ​ന്ന ഒ​രു ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് കാ​ണി​ക​ൾ​ക്കാ​യി കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് രാ​ജി കു​ര്യ​ൻ പ​റ​ഞ്ഞു. എം​എം​എ​യു​ടെ താ​ളു​ക​ളി​ൽ സു​വ​ർ​ണ​ലി​പി​ക​ളി​ൽ ആ​ലേ​ഖ​നം ചെ​യ്യു​വാ​ൻ പ​ര്യാ​പ്ത​മാ​യ രീ​തി​യി​ൽ ഈ ​മ​ത്സ​ര​ത്തെ വി​ജ​യി​പ്പി​ക്കു​വാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ ടീ​മം​ഗ​ങ്ങ​ളോ​ടും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളോ​ടും വ​ന്നു സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.​

റി​പ്പോ​ർ​ട്ട്: ആ​ന്‍റ​ണി മി​ല​ൻ സേ​വ്യ​ർ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.