• Logo

Allied Publications

Europe
ലിവർപൂളിൽ പരിശുദ്ധ കന്യാമറിയത്തിന്‍റേയും , വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ
Share
ലിവർപൂൾ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ ഇടവക ദേവാലയമായ ലിവർപൂളിലെ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളും പരിശുദ്ധ കന്യാമറിയത്തിന്‍റേയും തിരുനാൾ ഭക്തി നിർഭരമായി ആഘോഷിക്കും.

തിരുനാളിനു തുടക്കം കുറിച്ച് കൊണ്ട് ഇന്ന് രാവിലെ പത്തിനു കത്തീഡ്രൽ വികാരി റവ. ഡോ . ബാബു പുത്തൻപുരക്കൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും . തുടർന്ന് തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ഓരോ നിയോഗങ്ങൾ സമർപ്പിച്ചു കൊണ്ട് എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്ക് വിശുദ്ധ കുർബാനയും , നൊവേനയും നടത്തപ്പെടും .പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്ബാനക്ക് ഫാ. ജോസ് അഞ്ചാനിക്കൽ കാർമികത്വം വഹിക്കും . തുടർന്ന് പന്ത്രണ്ടു മാണിക്ക് രണ്ടാമത്തെ വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചിനു ഇടവക ഗായക സംഘത്തിന്‍റെ നേതൃത്വത്തിൽ ഓൺലൈൻ ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട് .

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തപ്പെടുത്തുന്ന തിരുനാൾ ആഘോഷപരിപാടികളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെയും ,വിശുദ്ധ തോമാസ്ലീഹായുടെയും മാധ്യസ്ഥം പ്രാർത്ഥിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആൻഡ്രൂസ് ചെതലൻ , കൈക്കാരൻമാരായ ആന്‍റണി മടുക്കക്കുഴി, വർഗീസ് ആലുക്ക , അനിൽ ജോസഫ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട് ഷൈമോൻ തോട്ടുങ്കൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.