• Logo

Allied Publications

Europe
മെര്‍ക്കല്‍ പാര്‍ലമെന്‍റില്‍ അവസാന പ്രസ്താവന നടത്തി
Share
ബെര്‍ലിന്‍: വിശാല മുന്നണി സര്‍ക്കാരിന്‍റെ അവസാന സര്‍ക്കാര്‍ പ്രസ്താവന വ്യാഴാഴ്ച രാവിലെ ആംഗല മെര്‍ക്കല്‍ പാര്‍ലമെന്‍റില്‍ നടത്തി. ചാന്‍സലറായി കഴിഞ്ഞ 16 വര്‍ഷത്തിനുശേഷം, മെര്‍ക്കല്‍ തന്റെ അവസാന സര്‍ക്കാര്‍ പ്രസ്താവനയാണ് ബണ്ടെസ്ററാഗില്‍ അവതരിപ്പിച്ചത്.

പാന്‍ഡെമിക്കിന്റെ വെല്ലുവിളികളെയും മറ്റ് പ്രധാന ജോലികളെയും വിജയകരമായി കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങളുമായി ഒരു സമൂഹമെന്ന നിലയില്‍ കഴിഞ്ഞുവെന്ന് മെര്‍ക്കല്‍ പറഞ്ഞു. വളരെയധികം പ്രശംസ, വിമര്‍ശനങ്ങള്‍ എന്നിവ പാര്‍ലമെന്‍റില്‍ നിറഞ്ഞു നിന്നു.

വര്‍ഷങ്ങളായി പാര്‍ലമെന്‍റില്‍ മൂര്‍ച്ചയുള്ള ആക്രമണങ്ങളോട് മെര്‍ക്കല്‍ വിവിധ പ്രതികരണങ്ങളിലൂടെ പരീക്ഷിച്ചുവെങ്കിലും അവയൊന്നും ഇത്തവണ ഉണ്ടായില്ല.
കക്ഷി നേതാക്കള്‍ എല്ലാരും തന്നെ പ്രസംഗിച്ചു. അര്‍മിന്‍ ലാസെറ്റ്, അന്നലീന ബെയര്‍ബോക്ക്, ഒലാഫ് ഷോള്‍സ് എന്നിവര്‍ മെര്‍ക്കലിന്‍റെ ചാന്‍സലര്‍ഷിപ്പിന് അദ്ഭുതകരവും സമാനവും സൗഹാര്‍ദ്ദ പരവുമായ വാക്കുകള്‍ നല്‍കി ആദരിച്ചു.

നാലാമൂഴം പൂര്‍ത്തിയാക്കി സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുമെന്ന് മെര്‍ക്കല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 26 നാണ് പുതിയ പാര്‍ലമെന്റ് അംഗങ്ങളെയും ചാന്‍സലറെയും തെരഞ്ഞെടുക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.