• Logo

Allied Publications

Delhi
ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ വാക്സിനേഷൻ ഡ്രൈവ് ജൂൺ 19 ന്
Share
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച നാശവും മൂന്നാം തരംഗ സാധ്യതയുടെ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരമാവധി ആളുകളിലേക്ക് വാക്സിനേഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫരീദാബാദ് രൂപത നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന്‍റെ ഉദ്ഘാടനം ജൂൺ 19 നു (ശനി) ഉച്ചക്ക് 12 നു നടക്കും.

മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സഹകരണത്തോടു കൂടി നടത്തുന്ന ഈ വാക്സിനേഷൻ ഡ്രൈവ് ഫരീദാബാദ് ഡൽഹി രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് ആദ്യ വാക്സിന്‍ കൈമാറും.

ഫരീദാബാദ് രൂപത വികാരി ജനറൽ മോൺ. ജോസഫ് ഓടനാട്ട്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സീനിയർ ജനറൽ മാനേജർ രാകേഷ് ദിവാൻ, സീനിയർ റീജണൽ മാനേജർ ഷോജി പോൾ , മറ്റു വൈദീകർ, സിസ്റ്റേഴ്സ്, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ഡൽഹി സർക്കാർ വാക്സിൻ കേന്ദ്രമായി പ്രവർത്തിക്കാൻ ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ജനക്പുരിയിലെ ആര്യ ഹോസ്പിറ്റലിൽ വച്ചായിരിക്കും വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നടക്കുക. ഉദ്ഘാടന ദിവസം 150 ഓളം ആളുകൾക്ക് വാക്സിൻ നൽകും. കൊവിഷീൽഡ് വാക്സിനായിരിക്കും നൽകുക.

കോവിഡ് രണ്ടാം തരംഗം രാജ്യം മുഴുവനും പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനേകായിരം പേരുടെ ജീവൻ അപഹരിച്ച പശ്ചാതലത്തിൽ ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ വാക്സിനേഷൻ ഡ്രൈവ് പ്രഖ്യാപിക്കുകയും തുടർന്ന് ഇതിനോടനുബന്ധിച്ച് വാക്സിൻ എടുക്കുന്നതിന്‍റെ പ്രാധാന്യത്തെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുവാൻ മേയ് 24ന് ഒരു ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഈ വെബിനാറിൽ വാക്സിനേഷന്റെ പ്രാധാന്യത്തെപറ്റി ഡോ. ബിലു ജോസഫ് ക്ലാസ് എടുക്കുകയും ഇതു സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തു.

കോവിഡ് മഹാമാരിയെ അതിജീവിക്കാൻ വാക്സിനേഷൻ ഏറ്റം അനിവാര്യമാണെന്നും രൂപത ഇതിനുവേണ്ട എല്ലാ സജീകരണങ്ങളും എത്രയും വേഗം നടത്തുമെന്നും ചടങ്ങിൽ അഭ്യർഥിച്ച ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, എത്രയും വേഗം വാക്സിൻ എടുക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.

തുടർന്ന് ആർച്ച് ബിഷപ്പ് വൈദീകരുടെയും അൽമായ പ്രതിനിധികളുടെയും ഓൺലൈൻ മീറ്റിഗ് വിളിച്ച് ഇതിനെ പറ്റി ചർച്ച നടത്തുകയും വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതിന്റെ ഒരു രൂപരേഖ തയ്യാറാക്കി വാക്സിൻ ആവശ്യമുള്ള വരുടെ വിവരങ്ങൾ ശേഖരിക്കുവാനുളള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.

വാക്സിനേഷൻ ഡ്രൈവിന്‍റെ ഉദ്ഘാടന ചടങ്ങിനു ശേഷം ആദ്യഘട്ട വാക്സിനേഷനും നടത്തപ്പെടും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.