• Logo

Allied Publications

Europe
ജി 7 ഉച്ചകോടിയിലൂടെ ബൈഡന്‍റെ യൂറോപ്യന്‍ പര്യടനത്തിനു തുടക്കമായി
Share
ലണ്ടന്‍: ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലെ പങ്കാളിത്തവുമായി യുഎസ് പ്രസഡന്‍റ് ജോ ബൈഡന്‍റെ ആദ്യ യൂറോപ്യന്‍ പര്യടനത്തിനു തുടക്കമായി.വെള്ളിയാഴ്ചയാണ് കാര്‍ബിസ് ബേയില്‍ ജി 7 ഉച്ചകോടി ആരംഭിച്ചത്.

ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് തകര്‍ച്ചയിലായ ട്രാന്‍സ് അറ്റ്ലാന്‍റിക് ബന്ധം പുനരുദ്ധരിക്കുകയാണ് ബൈഡന്‍റെ സന്ദര്‍ശനത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. റഷ്യയുടെ കാര്യത്തില്‍ സംയുക്ത യുഎസ് ~ യൂറോപ്പ് നിലപാട് രൂപപ്പെടുത്തുന്നതും അജന്‍ഡയിലുണ്ട്.

എട്ടു ദിവസങ്ങള്‍ക്കിടെ നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ബൈഡന്‍ മൂന്ന് ഉച്ചകോടികളിലും പങ്കെടുക്കും. ഇംഗ്ലണ്ടില്‍ നിന്ന് നാറ്റോ ഉച്ചകോടിക്കായി ബെല്‍ജിയന്‍ തലസ്ഥാനത്തേക്കാണ് പോകുക, അവിടെ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കും. അതിനു ശേഷം യുഎസ്~യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി.

ജനീവയില്‍ ബുധനാഴ്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിനുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തും. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ബ്രിട്ടീഷ് രാജ്ഞി എലിസബത്തും അടക്കമുള്ളവരുമായും കൂടിക്കാഴ്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്.15 ന് വത്തിക്കാനില്‍ ബൈഡന്‍ മാര്‍പാപ്പായെ സന്ദര്‍ശിക്കും.

അമേരിക്കന്‍ പ്രസിഡന്‍റായതിനു ശേഷം ആദ്യമായാണ് ജോ ബൈഡന്‍ യൂറോപ്പിലെത്തുന്നത്.

വ്യാവസായിക രാജ്യങ്ങളുടെ ഗ്രൂപ്പിന്‍റെ ജി 7 ന്റെ വെള്ളിയാഴ്ചത്തെ സമ്മേളനത്തിന് മുമ്പ് ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കോണ്‍വാളിലെ കാര്‍ബിസ് ബേയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തി. പാന്‍ഡെമിക്കില്‍ നിന്ന് സുസ്ഥിരമായ ആഗോള വീണ്ടെടുക്കലിനുള്ള സംയുക്ത ദര്‍ശനത്തിന് ഇരു നേതാക്കളും ഊന്നല്‍ നല്‍കുമെന്ന് അറിയിച്ചു.

അറ്റ്ലാന്‍റിക് ചാര്‍ട്ടറിന്‍റെ പുതുക്കലായി വൈറ്റ് ഹൗസും ബ്രിട്ടീഷ് സര്‍ക്കാരും ബില്ലിംഗ് ചെയ്യുന്നതാണ് ആ സന്ദേശത്തിന്‍റെ പ്രത്യേകത. 1941ല്‍ രണ്ടാം ലോക മഹായുദ്ധസമയത്ത് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍ട്ടും സ്ഥാപിച്ച യുദ്ധാനന്തര സഹകരണത്തിന്‍റെ പ്രഖ്യാപനമാണ് അറ്റ്ലാന്‍റിക് ചാര്‍ട്ടര്‍.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.