• Logo

Allied Publications

Europe
ജര്‍മനി എമര്‍ജന്‍സി ബ്രേക്ക് ജൂണ്‍ 30 ശേഷം നീട്ടിയേക്കില്ല
Share
ബര്‍ലിന്‍:ജര്‍മ്മനിയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ അപകടസാധ്യത കുറയുന്നു.രോഗികളുടെ എണ്ണവും കുറയുകയും വാക്സിനേഷന്‍ പുരോഗതില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടും രാജ്യം ഇപ്പോഴും ഒരു മഹാമാരിയുടെ നടുവിലാണ് എന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധി നിരീക്ഷണ കേന്ദ്രമായ റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടുപ്രകാരം (ആര്‍കെഐ) ചൊവ്വാഴ്ച ജര്‍മ്മനിയുടെ കൊറോണ വൈറസ് അപകടസാധ്യത വളരെ ഉയര്‍ന്നത് എന്ന ഘട്ടത്തില്‍ നിന്ന് ഡിഗ്രേഡ് ചെയ്തതായി ബര്‍ലിനില്‍ ആര്‍കെഐ മേധാവി ലോത്തര്‍ വീലറും ആരോഗ്യമന്ത്രി ജെന്‍സ് സ്പാനും ചേര്‍ന്ന് സംയുക്ത നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തൊട്ടാകെയുള്ള ഏഴ് ദിവസത്തെ സംഭവങ്ങള്‍ ആഴ്ചയില്‍ ഒരു ലക്ഷം ആളുകള്‍ക്ക് 35 കേസുകള്‍ മാത്രമായി തുടരുന്നതിനാല്‍ ജര്‍മ്മനിയുടെ അപകടസാധ്യത കുറഞ്ഞിരിക്കയാണ്. വേഗത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടും യുകെയില്‍ വൈറസ് വകഭേദങ്ങള്‍ കാരണം കേസ് എണ്ണം വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂലൈ പകുതിയോടെ "വാക്സിനേഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന 80 മുതല്‍ 90% വരെ ആളുകള്‍ക്ക് ആദ്യത്തെ കുത്തിവെയ്പ്പ് വാഗ്ദാനം ചെയ്യുന്നതായി സ്പാന്‍ പറഞ്ഞു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍മ്മിച്ച കൊറോണ വൈറസ് വാക്സിനുകളുടെ ഡെലിവറികള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. വളരെ അപൂര്‍വമായ രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് കമ്പനി യൂറോപ്പില്‍ സിംഗിള്‍ഡോസ് വാക്സിന്‍ പുറത്തിറക്കുന്നത്.

അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയണമെങ്കില്‍ ഉയര്‍ന്ന പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ആവശ്യമാണെന്ന് ആര്‍കെഐയുടെ തലവന്‍ പറഞ്ഞു.ജര്‍മ്മനിയിലെ ജനസംഖ്യയുടെ ഏകദേശം 18% പേര്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്, എന്നാല്‍ മിക്ക നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതിനായി ജര്‍മ്മന്‍കാര്‍ക്ക് 80% വരെ എത്തിച്ചേരേണ്ടതുണ്ട്, വീലര്‍ പറഞ്ഞു.

എന്നാല്‍ രാജ്യവ്യാപകമായി കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഫെഡറല്‍ സര്‍ക്കാരിന് നല്‍കുന്ന പ്രത്യേക അധികാരങ്ങള്‍ ആസൂത്രണം ചെയ്ത പ്രകാരം ജൂണില്‍ അവസാനിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അറിയിച്ചു.

ജര്‍മ്മനിയിലെ 16 സംസ്ഥാനങ്ങളെ നിര്‍ബന്ധിതമാക്കുന്ന "എമര്‍ജന്‍സി ബ്രേക്ക്" ജണ്‍ 30 ന് അവസാനിക്കുമെന്നാണ് മെര്‍ക്കല്‍ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4917 പുതിയ കേസുകളും 179 മരണങ്ങളുമാണ് ആര്‍കെഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍സിഡെന്‍സ് റേറ്റ് 36.8 ആണ്.

റിപ്പോർട്ട് : ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ