• Logo

Allied Publications

Europe
മൂന്നാം ലോക രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇയുവിന്‍റെ അംഗീകാരം
Share
ബ്രസല്‍സ്: മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം അനുവദിക്കാനും യാത്രാ നിരോധനം എടുത്തുകളയാനും യൂറോപ്യന്‍ യൂണിയന്‍ നിലവിലെ നിയമം ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച തീരുമാനം കൗണ്‍സില്‍ ഓഫ് യൂറോപ്യന്‍ യൂണിയനാണ് പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) അംഗീകരിച്ച കോവിഡ് 19 വാക്സിന്‍ കുത്തിവയ്പ് നടത്തിയ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാരെ ബ്ളോക്കിലേക്ക് പ്രവേശിക്കാന്‍ അംഗരാജ്യങ്ങള്‍ സമ്മതിച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ വിശദീകരിച്ചു. വാക്സിനേഷന്‍ നടത്തിയ വ്യക്തികള്‍ക്ക് ചില ഇളവുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും മൂന്നാം ലോക രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിലൂടെയുമാണ് നിലവിലുള്ള വാക്സിനേഷന്‍ സമ്പ്രദായത്തിലൂടെ ഈ ഭേദഗതി വരുത്തിയത്.

എന്നാല്‍ പുതിയ കോവിഡ് മ്യൂട്ടേഷനുകള്‍ ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകള്‍ കണക്കിലെടുക്കുന്നതിനായി ശിപാര്‍ശകളില്‍ എപ്പോള്‍ വേണമെങ്കിലും ഒരു അടിയന്തര ബ്രേക്ക് സംവിധാനം ഉറപ്പാക്കുന്നുണ്ട്. അതിലൂടെ ഇയു ബ്ളോക്കിനും അംഗരാജ്യങ്ങള്‍ക്കും വേഗത്തില്‍ പ്രതികരിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്.

ഭേദഗതി ചെയ്ത ശിപാര്‍ശയിലൂടെ, മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള അനിവാര്യമല്ലാത്ത യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ നീക്കാന്‍ കൗണ്‍സില്‍, അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. മൂന്നാം രാജ്യങ്ങളിലുള്ളവര്‍ ബ്ളോക്കില്‍ പ്രവേശിക്കുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും ഇഎംഎ അംഗീകരിച്ച വാക്സിന്‍ മുഴുവന്‍ ഡോസും സ്വീകരിച്ചിരിക്കണം എന്ന നിലപാടിലാണ് ഇയു കൗണ്‍സില്‍.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, എപ്പിഡെമോളജിക്കല്‍ സുരക്ഷിതമായ മൂന്നാം രാജ്യങ്ങളുടെ പട്ടിക നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന പരിധി വര്‍ദ്ധിപ്പിക്കാന്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു, ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 100 ല്‍ താഴെ 25 മുതല്‍ 75 വരെ പുതിയ കോവിഡ് കേസുകള്‍ ഉണ്ടെങ്കിലും അനിവാര്യ ആവശ്യങ്ങള്‍ക്കായി യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്.

പുതിയ കേസുകളുടെ സ്ഥിരതയോ കുറയുന്ന പ്രവണതയോ, നടത്തിയ ടെസ്റ്റുകളുടെ എണ്ണം, നടത്തിയ എല്ലാ ടെസ്റ്റുകളിലും നാല് ശതമാനം പോസിറ്റീവ് നിരക്ക്, രാജ്യത്ത് കോവിഡിന്‍റെ മൊത്തത്തിലുള്ള പ്രതികരണം, വിശ്വാസ്യത എന്നിവ ഉള്‍പ്പെടെ നിലവിലുള്ള മറ്റു മാനദണ്ഡങ്ങള്‍ ബാധകമാക്കിയായിരിയ്ക്കും നിയന്ത്രണങ്ങള്‍ നീക്കേണ്ടതെന്നും കൗണ്‍സില്‍ വിശദീകരിക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ എപ്പിഡെമിയോളജിക്കല്‍ പട്ടികയില്‍ ഇന്ത്യയും ഉൾപ്പെടും. എന്നിരുന്നാലും, ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടാല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് അറിയുന്നത്. അതുതന്നെയുമല്ല ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥാവിശേഷത്തില്‍ മറ്റു രാജ്യങ്ങള്‍ക്കും ആശങ്കയുണ്ട്. രോഗത്തെ പിടിച്ചു നിര്‍ത്താനും മരണനിരക്കു കുറയ്ക്കാനും ലോകരാജ്യങ്ങളുടെ അടിയന്തര സഹായം ഇന്ത്യയിലേയ്ക്ക് ഒഴുകുകയാണ്. ഇന്ത്യയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ഒരുപക്ഷെ ഇയുവിലെ ധാരണപ്രകാരം ജൂണ്‍ പകുതിയോടെ ജര്‍മനിപോലുള്ള രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. എന്തായാലും പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

ഇഎംഎയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഇയുവിലേയ്ക്കു യാത്ര ചെയ്യാമെന്നിരിക്കെ, ഇന്ത്യയിലെ വാക്സിനുകള്‍ ഇഎംഎ അംഗീകരിച്ചിട്ടില്ല എന്നതും മറ്റൊരു കടമ്പയാണ്. ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്സിന്‍ അസ്ട്രാ സെനേക്കയുമായി ഏകദേശ സാമ്യം ഉണ്ടങ്കെിലും ഇഎംഎയുടെ അംഗീകാരമില്ല. അതുപോലെ റഷ്യയുടെ സ്പുട്നിക് 5 ഉം ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇഎംഎയുടെ അംഗീകാരമില്ലാത്തതിനാൽ ജര്‍മനി അംഗീകരിച്ചിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ