• Logo

Allied Publications

Australia & Oceania
ഫാ. ​സി​ബി മാ​ത്യു പീ​ടി​ക​യി​ല്‍ പാ​പ്പു​വ ന്യൂ​ഗ്വി​നി​യ​യി​ലെ ഐ​ത​പ്പെ രൂ​പ​താ ബി​ഷ​പ്
Share
കോ​ട്ട​യം: പാ​പ്പു​വ ന്യൂ​ഗ്വി​നി​യ​യി​ലെ ഐ​ത​പ്പെ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി ഹെ​റാ​ള്‍​ഡ് ഓ​ഫ് ഗു​ഡ് ന്യൂ​സ് സ​ന്യാ​സ സ​മൂ​ഹാം​ഗ​മാ​യ ഫാ.​സി​ബി മാ​ത്യു പീ​ടി​ക​യി​ലി​നെ (50) ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ നി​യ​മി​ച്ചു. ഔ​ദ്യോ​ഗി​ക നി​യ​മ​ന പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് റോ​മി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തൃ​ശൂ​ര്‍ കൊ​ര​ട്ടി​യി​ലു​ള്ള ഹെ​രാ​ള്‍​ഡ്‌​സ് ഓ​ഫ് ഗു​ഡ് ന്യൂ​സ് പ്രോ​വി​ഷ്യാ​ള്‍ ആ​സ്ഥാ​ന​ത്ത് സെ​ന്‍റ് പോ​ള്‍​സ് പ്രോ​വി​ന്‍​സ് പ്രോ​വി​ന്‍​ഷ്യാ​ള്‍ ഫാ. ​സ​ജി സെ​ബാ​സ്റ്റ്യ​ന്‍ പു​വം​നി​ല്‍​ക്കും​തൊ​ട്ടി​യി​ലും ന​ട​ത്തി.

2008 മു​ത​ല്‍ 2014 വ​രെ ര​ണ്ടു ടേം ​ഹെ​റാ​ള്‍​ഡ്‌​സ് ഓ​ഫ് ഗു​ഡ് ന്യൂ​സ് സ​ഭ​യു​ടെ സെ​ന്‍റ് പോ​ള്‍​സ് പ്രോ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യാ​ളാ​ളി​യി​രു​ന്നു ഫാ. ​സി​ബി മാ​ത്യു പീ​ടി​ക​യി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ പെ​രു​വ​ന്താ​നം അ​ഴ​ങ്ങാ​ട് ഇ​ട​വ​ക പീ​ടി​ക​യി​ല്‍ മാ​ത്യു വ​ര്‍​ക്കി​യു​ടെ​യും ഈ​ഴോ​ര്‍​മ​റ്റം കു​ടും​ബാം​ഗം അ​ന്ന​ക്കു​ട്ടി​യു​ടെ​യും മൂ​ന്നാ​മ​ത്തെ പു​ത്ര​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ് മാ​ത്യു, ആ​ന്‍​സി ജോ​സ്, ബി​ന്‍​സി സാ​ബു, ജൂ​ലി ജോ​സു​കു​ട്ടി, ടി​ജോ മാ​ത്യു മേ​ലോ​രം യു​പി​എ​സി​ലും തെ​ക്കേ​മ​ല ഹൈ​സ്‌​കൂ​ളി​ലും പ​ഠ​ന​ശേ​ഷം ആ​ന്ധ്ര​യി​ലെ കു​രു​ക്കു​രു മൈ​ന​ര്‍ സെ​മി​നാ​രി​യി​ലും ജാ​നം​പെ​ട്ട് വി​ജ്ഞാ​ന​നി​ല​യ​ത്തി​ലും റാ​ഞ്ചി സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്ട്‌​സി​ലു​മാ​യി വൈ​ദി​ക​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി. 1996ല്‍ ​വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ചു.

1997 മു​ത​ല്‍ ഏ​ഴു വ​ര്‍​ഷം പാ​പ്പു​വ ന്യൂ ​ഗ്വി​നി​യ​യി​ല്‍ സേ​വ​നം ചെ​യ്തു. 2004ല്‍ ​മ​ട​ങ്ങി​യെ​ത്തി 10 വ​ര്‍​ഷം ആ​ന്ധ്ര​പ്ര​ദേ​ശി​ലും കേ​ര​ള​ത്തി​ലും സെ​മി​നാ​രി റെ​ക്ട​ർ, പ്രൊ​വി​ന്‍​ഷ്യാ​ള്‍ ഉ​ള്‍​പ്പെ​ടെ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചു. 2014 ല്‍ ​പാ​പ്പു​വ ന്യൂ​ഗ്വി​ന​യി​ലേ​ക്ക് മ​ട​ങ്ങി അ​വി​ടെ വാ​നി​മോ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ പ​ദ​വി ഉ​ള്‍​പ്പെ​ടെ വി​വി​ധ ചു​മ​ത​ല​ക​ളി​ലും ശു​ശ്രൂ​ഷ ചെ​യ്തു​വ​രു​ന്നു. പെ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍​പ്പെ​ട്ട (ഓ​ഷ്യാ​നി​യ) പാ​പ്പു​വ ന്യൂ​ഗ്വി​നി​യ ലോ​ക​ത്തി​ലെ വ​ലി​യ ര​ണ്ടാ​മ​ത്തെ ദ്വീ​പ് സ​മൂ​ഹ​മാ​ണ്. മെ​ത്രാ​ഭി​ഷേ​ക തീ​യ​തി പി​ന്നീ​ട് നി​ശ്ച​യി​ക്കും.

എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ്: ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം ഈ മാസം 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹാ​ളി​ൽ