• Logo

Allied Publications

Australia & Oceania
മ​ല​യാ​ളി യു​വാ​വ് ഓ​സ്ട്രേ​ലി​യ​യി​ൽ മു​ങ്ങി മ​രി​ച്ചു
Share
പെ​ർ​ത്ത്: സു​ഹൃ​ത്തി​നൊ​പ്പം ക​ട​ലി​ൽ നീ​ന്താ​നി​റ​ങ്ങി​യ ആ​ലു​വ സ്വ​ദേ​ശി ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. പെ​ർ​ത്ത് ജൂ​ണ്ട​ല​പ് എ​ഡ്വി​കൊ​വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ (ഇ​സി​യു) വി​ദ്യാ​ർ​ഥി ആ​ലു​വ ഈ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ കു​ര്യ​ൻ ക​രി​യാ​ട്ടി​യു​ടെ മ​ക​ൻ കെ​വി​ൻ (33) ആ​ണ് മ​രി​ച്ച​ത്.

വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള കൂ​ജി ബീ​ച്ചി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ല​യാ​ളി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം നീ​ന്താ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ട​ലി​ൽ മു​ങ്ങി​ത്താ​ണ കെ​വി​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്. ഫി​യോ​ന സ്റ്റാ​ൻ​ലി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. യു​എ​ഇ​യി​ലാ​യി​രു​ന്ന കെ​വി​ൻ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് പെ​ർ​ത്തി​ൽ പ്രോ​ജ​ട്റ്റ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​നാ​യി എ​ത്തി​യ​ത്.

പെ​ർ​ത്ത് സെ​ന്‍റ ജോ​സ​ഫ് പ​ള്ളി ജൂ​ണ്ട​ല​പ് സെ​ൻ​ട്ര​ലി​ൽ ഗാ​യ​ക​നും വേ​ദ​പാ​ഠ അ​ധ്യാ​പ​ക​നാ​യി​രു​ന്നു നാ​ട്ടി​ൽ ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​ന്‍റ ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​കാം​ഗ​മാ​ണ്. ഇ​രി​ഞ്ഞാ​ല​ക്കു​ട സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യാ അ​മു​ല്യാ ചി​റ​യ​ത്ത് നാ​ട്ടി​ലാ​ണ് നാ​ല് വ​യ​സു​ള്ള കെ​ൻ മ​ക​നാ​ണ്.

റി​പ്പോ​ർ​ട്ട്: ബി​ജു ന​ടു​കാ​ണി

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​