• Logo

Allied Publications

Europe
യു​കെ സെ​ൻ​സ​സ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കാ​ൻ ഇ​നി അ​ഞ്ചു​ദി​ന​ങ്ങ​ൾ മാ​ത്രം; മ​ല​യാ​ളം മ​റ​ക്ക​രു​തേ എ​ന്ന​ഭ്യ​ർ​ഥ​ന
Share
ല​ണ്ട​ൻ: ദേ​ശീ​യ സെ​ൻ​സ​സ് ദി​ന​മാ​യ മാ​ർ​ച്ച് 21 നു ​മു​ൻ​പ് നി​യ​മ​പ​ര​മാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട യു​കെ സെ​ൻ​സ​സ് ഫോം ​എ​ല്ലാ മ​ല​യാ​ളി​ക​ളും പൂ​രി​പ്പി​ച്ചു ന​ൽ​ക​ണ​മെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ എ​ല്ലാ മ​ല​യാ​ളി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു. പ്ര​ധാ​ന ഭാ​ഷ ഏ​താ​ണ് എ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് മ​ല​യാ​ളം എ​ന്ന് മ​റ​ക്കാ​തെ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ർ ഓ​ർ​മ്മ​പ്പെ​ടു​ത്തി. മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന എ​ത്ര​യ​ധി​കം ആ​ളു​ക​ൾ യു​കെ​യി​ലു​ണ്ട് എ​ന്ന് മ​ന​സ്‌​സി​ലാ​ക്കി കൊ​ടു​ക്കാ​നാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ ല​ക്ഷ്യം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും സ​ർ​ക്കാ​ർ ത​ല​ങ്ങ​ളി​ലു​മെ​ല്ലാം മ​ല​യാ​ള​ഭാ​ഷ​യ്ക്കും മ​ല​യാ​ളി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​വാ​ൻ ഇ​ത് ഉ​പ​ക​രി​ക്കും. ഇം​ഗ്ളീ​ഷ് ന​ന്നാ​യി സം​സാ​രി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള കോ​ള​വും സെ​ൻ​സ​സ് ഫോ​മി​ൽ ഉ​ള്ള​തു​കൊ​ണ്ട് പ്ര​ധാ​ന ഭാ​ഷ മ​ല​യാ​ള​മെ​ന്ന് എ​ഴു​തു​ന്ന​തു​കൊ​ണ്ട് ഒ​രു​ത​ര​ത്തി​ലും മ​ല​യാ​ളി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​രു ത​ര​ത്തി​ലും ഇ​ത് ബാ​ധി​ക്കി​ല്ല. നി​ങ്ങ​ൾ ഏ​ത് രാ​ജ്യ​ക്കാ​ര​നാ​ണ് എ​ന്നും ഏ​തു മ​ത​വി​ശ്വാ​സി​യാ​ണ് എ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം സം​സാ​രി​ക്കു​ന്ന പ്ര​ധാ​ന ഭാ​ഷ മ​ല​യാ​ളം എ​ന്നു കൂ​ടി വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക ഏ​റ്റ​വും അ​ഭി​കാ​മ്യ​മാ​യ കാ​ര്യ​മാ​ണ്.

’എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ മു​ദ്രാ​വാ​ക്യ​മാ​ണ്. മ​ല​യാ​ള​ത്തി​ന്‍റെ മ​ഹി​മ​യും സം​സ്കാ​ര​വും ലോ​ക​ത്തെ​ല്ലാം എ​ത്തി​ക്കേ​ണ്ട​ത് ഓ​രോ മ​ല​യാ​ളി​യു​ടെ​യും ക​ട​മ​യാ​ണെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ ക​രു​തു​ന്നു. മ​ല​യാ​ളി​ക​ളു​ടെ മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ളം യു​കെ ഗ​വ​ണ്‍​മെ​ൻ​റ് അ​ധി​കാ​രി​ക​ളി​ൽ എ​ത്തു​ന്പോ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​വാ​നും സ​ർ​ക്കാ​ർ ത​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പൊ​തു​വാ​യ പ​ല സ​ന്ദേ​ശ​ങ്ങ​ളും മ​റ്റു പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ അ​റി​യി​ക്കു​ന്ന​തു​പോ​ലെ മ​ല​യാ​ള​ഭാ​ഷ​യി​ലും ല​ഭ്യ​മാ​ക്കു​വാ​നും ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും ഇ​തി​നോ​ട​കം സെ​ൻ​സ​സ് ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ക്സ​സ് കോ​ഡും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും അ​ട​ങ്ങി​യ ക​ത്ത് ല​ഭി​ച്ചു ക​ഴി​ഞ്ഞു. ആ​ർ​ക്കെ​ങ്കി​ലും സെ​ൻ​സ​സ് ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലാ​യെ​ങ്കി​ൽ ംംം.ര​ലിൌെ.​ഴീ്.ൗ​സ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് സെ​ൻ​സ​സ് ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​കാ​വു​ന്ന​താ​ണ്. ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് സെ​ൻ​സ​സ് ആ​ക്ട് അ​നു​സ​രി​ച്ച് യു​കെ സെ​ൻ​സ​സി​ൽ നി​യ​മാ​നു​സൃ​ത​മാ​യി എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ ആ​രെ​ങ്കി​ലും ഇ​തി​ൽ അ​ലം​ഭാ​വം കാ​ണി​ച്ചാ​ൽ 1,000 പൗ​ണ്ട് വ​രെ പി​ഴ ന​ൽ​കേ​ണ്ടി വ​രും.

പ​ത്തു വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ബ്രി​ട്ട​നി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടെ പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​നാ​യി ന​ട​ത്തു​ന്ന സെ​ൻ​സ​സി​ൽ എ​ല്ലാ മ​ല​യാ​ളി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും പ്ര​ധാ​ന ഭാ​ഷ മ​ല​യാ​ളം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ദേ​ശീ​യ സെ​ൻ​സ​സ് ദി​ന​മാ​യ മാ​ർ​ച്ച് 21 ന് ​മു​ൻ​പാ​യി യു​കെ സെ​ൻ​സ​സ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​ക​ണ​മെ​ന്നും മ​ല​യാ​ള​ത്തി​നും മ​ല​യാ​ളി​ക​ൾ​ക്കും പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന ഈ ​ഉ​ദ്യ​മ​ത്തി​ൽ എ​ല്ലാ മ​ല​യാ​ളി​ക​ളും പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്നും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി ​എ ജോ​സ​ഫും സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കു​ര്യ​നും അ​ഭ്യ​ർ​ഥി​ച്ചു. മ​ല​യാ​ള​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​യി മ​ല​യാ​ളി​ക​ളാ​യ യു​കെ​യി​ലെ കൗ​ണ്‍​സി​ല​ർ​മാ​രും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ​ങ്ങ​ളും മ​ല​യാ​ള​ത്തെ സ്നേ​ഹി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളും ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു.

യു​കെ സെ​ൻ​സ​സ് 2021ൽ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും,യു​കെ സെ​ൻ​സ​സ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കേ​ണ്ട പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന ഭാ​ഷ മ​ല​യാ​ളം ആ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്തു​ന്ന​തി​നു​മാ​യി മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​റാ​ക്കി​യ വീ​ഡി​യോ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഇ​തി​നോ​ട​കം ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്.

വീ​ഡി​യോ കാ​ണു​വാ​ൻ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന യൂ​ട്യൂ​ബ് ലി​ങ്ക് ക്ളി​ക്ക് ചെ​യ്യു​ക.
https://fb.watch/4gwyoNyBWM/

ൗസ​ബ​ര​ലിൌ​ബെ2021ാ​മൃ​ര​വ17.​ഷു​ഴ
റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​