• Logo

Allied Publications

Europe
2020 ല്‍ ലോകമൊട്ടാകെ കൊല്ലപ്പെട്ടത് 65 മാധ്യമപ്രവര്‍ത്തകര്‍
Share
ബര്‍ലിന്‍: 2020ല്‍ ലോകമൊട്ടാകെ 65 മാധ്യമപ്രവര്‍ത്തകര്‍ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായി ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് (ഐഎഫ്ജെ) അറിയിച്ചു. 16 രാജ്യങ്ങളിലാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചത്.

എട്ടു പേരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. 2019 ല്‍ 48 പേരാണു കൊല്ലപ്പെട്ടത്.പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സൊമാലിയ മുതലായ രാജ്യങ്ങളിലെ ഭീകരപ്രവര്‍ത്തനം, മെക്സിക്കോയിലെ മയക്കുമരുന്ന് സംഘടനകള്‍, ഇന്ത്യയിലെ അസഹിഷ്ണുത തുടങ്ങിവയാണ് മാധ്യമപ്രവര്‍ത്തകരുടെ മരണത്തിനു കാരണമെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.പതിന്നാലു പേര്‍ കൊല്ലപ്പെട്ട മെക്സിക്കോയാണ് ഒന്നാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി 20 പേര്‍ മരിച്ചു.

അതേസമയം ഈ വര്‍ഷം ഇതുവരെയായി ജോലിയുമായി ബന്ധപ്പെട്ട് ലോകമൊട്ടാകെ 229 മാധ്യമപ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. 1990 ലാണ് ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്ററ് ആരംഭിച്ചത്.ഇതുവരെയായി ലോകമൊട്ടാകെ 2,680 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.