• Logo

Allied Publications

Europe
സ്ത്രീകൾക്ക് പ്രതീക്ഷയും പ്രത്യാശയും നൽകിയ ഇടതുസർക്കാർ തുടരണം: വനിതാവിചാരം
Share
ലണ്ടൻ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എൽഡിഎഫ് യുകെ & അയർലണ്ട് സംഘടിപ്പിച്ച 'വനിതാവിചാരം' പരിപാടിയിൽ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കേരളാ വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്‍റും കോട്ടയം ജില്ലാപഞ്ചായത്തു പ്രസിഡന്‍റുമായ നിർമ്മല ജിമ്മി, സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ, എസ്എഫ്ഐ മുൻ നേതാവും അദ്ധ്യാപികയുമായ അമൃത റഹീം തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ സർക്കാരിനെക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകളും പ്രതീക്ഷകളും അവർ പങ്കുവെച്ചു.

പ്രതിസന്ധി കാലയളവിൽ കേരള ജനതയെ ചേർത്തു നിർത്തി വികസന,ജനക്ഷേമ പരിപാടികളുമായി മുന്നോട്ടു പോയ ഒരു സർക്കാരിനെയാണ് നമ്മൾ കണ്ടത് എന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ ഒരാളും പട്ടിണി കിടക്കരുതെന്ന സർക്കാർ തീരുമാനം ജനങ്ങളോടുള്ള കരുതലിന്‍റെ തെളിവാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും, പൊതു സ്ഥലങ്ങൾ സ്ത്രീകളുടേതു കൂടിയാക്കുന്നതിനും, ലൈഫ് പദ്ധതിയിൽ വീടുകൾ നൽകിയതും, റേഷൻ കാർഡുകൾ സ്ത്രീകളുടെ പേരിലേക്ക് മാറ്റിയതുമായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ സ്ത്രീകളെ ഇത്രയേറെ പരിഗണിച്ചിട്ടുള്ള മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല എന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

യുകെയിലെയും അയർലണ്ടിലെയും ഇടതുമുന്നണി പ്രവർത്തകർ ആവേശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകുന്നു എന്നുള്ളത് ഏറെ ആവേശമുണത്തുന്നതാണന്ന് അഡ്വ. രശ്മിത രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. രണ്ടു വനിതകളെ വളരെ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരാക്കി ഇടതുസർക്കാർ മാതൃക കാട്ടി. എൽഡിഎഫിലെ വനിതാമന്ത്രിമാർ പ്രശംസനീയമായ പ്രകടനം നടത്തുമ്പോൾ പ്രതിപക്ഷം മോശമായ ഭാഷയിൽ അവരെ വിമർശിക്കുന്നതാണ് കേരളം കണ്ടത്. വികസനത്തിൻ്റെ പുതിയ പാതകൾ തുറന്ന ഇടതുപക്ഷം ജനഹൃദയങ്ങളിൽ സ്ഥാനം നേടി. സൈബർ ലോകത്തു സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനായുള്ള നിയമനിർമ്മാണങ്ങൾക്കും, കർശന സ്ത്രീ സംരക്ഷണ നിയമങ്ങളും, വനിതകൾക്ക് പുതിയ തൊഴിൽ അവസരങ്ങളും തുടർഭരണത്തിൽ എത്തുന്ന ഇടതു സർക്കാരിൻ്റെ പ്രഥമ പരിഗണനയാവണമെന്നും രശ്മിത അഭിപ്രായപ്പെട്ടു.

പ്രകടനപത്രികയിലെ ഏതാണ്ടെല്ലാ കാര്യങ്ങളും നടപ്പിലാക്കിയ സ്ത്രീപക്ഷത്തുനിന്നു പ്രവർത്തിച്ച ഒരു സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷം കേരളം ഭരിച്ചതെന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനതയെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു നയിച്ച ഒരു സർക്കാരാണ് കേരളത്തിലേത് എന്ന് അമൃത റഹീം പറഞ്ഞു.

ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളെപോലെയാണ് വിഭവങ്ങളുടെ കാര്യത്തിൽ കേരളവും എന്നാൽ സർക്കാരിന്റെ മുൻഗണനാവിഷയങ്ങൾ ആണ് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്നും Indian Workers Association ( IWA) സെക്രട്ടറിയും Association of Indian Communist(AIC ) സെക്രട്ടേറിയേറ്റു അംഗവുമായ ജോഗിന്ദർ ബെയ്‌ൻസ്‌ സംസാരിച്ചു.

ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പുപ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് യുകെ & അയർലണ്ട് സംഘടിപ്പിച്ച "വനിതാ വിചാരം"പരിപാടിയിൽ ഒട്ടേറെ വനിതകളടക്കം നിരവധി പേർ ആവേശപൂർവം പങ്കെടുത്തു.ലോകകേരളസഭ അംഗമായിരുന്ന രേഖാ ബാബുമോൻ മോഡറേറ്റർ ആയ സംവാദത്തിൽ ക്രാന്തി അയർലണ്ട് വൈസ് പ്രസിഡന്‍റ് പ്രീതി മനോജ് സ്വാഗതം ആശംസിച്ചു.

പരിപാടിയുടെ റെക്കോർഡിങ് വീഡിയോ എഐസി ഫേസ്ബുക്ക് പേജിൽ കാണാവുന്നതാണ്.
https://fb.watch/4e8T4DDf4R/

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.