• Logo

Allied Publications

Europe
സ്ത്രീ സമീക്ഷ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 14 ന്
Share
ലണ്ടൻ: സമീക്ഷ യുകെയുടെ വനിത വിഭാഗമായ "സ്ത്രീ സമീക്ഷ' അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 14ന് (ഞാ‍യർ) ഉച്ചകഴിഞ്ഞ് 12.30 നാണ് പരിപാടികൾ.

യു കെ യിലെ ഉജ്ജ്വല സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടന എന്ന നിലയിൽ സ്ത്രീ സമീക്ഷ, യുകെയിലെ മലയാളി സ്ത്രീകളുടെ മനസിൽ നേരത്തേ തന്നെ ചിരപ്രതിഷ്ഠ നേടിയിരുന്നു. കേരളത്തിലെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരുന്ന അവഗണനകളിൽ നിന്നും മോചനം നേടുന്നതിനു‌വേണ്ടി നവോദ്ധാന പ്രസ്ഥാനം വഹിച്ച പങ്ക് സുപ്രധാനമായിരുന്നു എന്ന തിരിച്ചറിവ് ഉൾകൊണ്ട്, നവോദ്ധാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി കേരളത്തോടൊപ്പം ചേർന്ന്, ലണ്ടനിൽ സ്ത്രീ സമീക്ഷ സംഘടിപ്പിച്ച "വനിതാ മതിൽ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്ത്രീ ശാക്തീകരണത്തിനായി ലോകത്ത് എന്നും നിലകൊണ്ടത് സോഷ്യലിസ്റ്റ് ചേരിയായിരുന്നു എന്നതിനാൽ തന്നെ യുകെയിലെ മലയാളി പുതുതലമുറയെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന സ്ത്രീ സമീക്ഷക്ക് വളരെയേറെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് സംഘടന അവകാശപ്പെട്ടു.

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടന്‍റെ വിമൻസ് വിംഗ് നേതാവ് ആൻ പാപ്പ ജോർജിയോ മുഖ്യാഥിഥിയായി പങ്കെടുക്കുന്ന മീറ്റിംഗിൽ, ദൃശ്യം 2 ഫെയിം സിനിമാതാരം രജ്ഞിനി ജോർജ്, കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന "വിംഗ്സ് കേരള'യുടെ എക്സിക്യൂട്ടീവ് അംഗം അഡ്വ. സുധ ഹരിദ്വാർ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഡയറക്ടർ ജിയോ ബേബി എന്നിവർ അതിഥികളായി പങ്കെടുത്ത് സംസാരിക്കും. യുകെയിലെ പുതുതലമുറകളായ ആര്യ ജോഷി, സാന്ദ്ര സുഗതൻ, ആര്യശ്രീ ഭാസ്കർ , സ്നേഹ മറിയ ഏബ്രഹാം എന്നിവരും അവരുടെ പുത്തൻ ആശയങ്ങളുമായെത്തും. മരിയ രാജുവിന്‍റെ നൃത്തത്തോടു കൂടി പരിപാടികൾ ആരംഭിക്കും. ലോക് ഡൗൺ കാലത്ത് മലയാളിയുടെ സർഗവസനയെ പരിപോഷിപ്പിക്കുന്നതിനായി സമീക്ഷ സർഗവേദി, മുതിർന്നവർക്കായി നടത്തിയ നാടൻ പാട്ട് മത്സരത്തിലെ വിജയികളായ സ്നേഹ ഷിനു, ദിവ്യ പ്രിയൻ എന്നിവരുടെ നാടൻ പാട്ടുകളും സമ്മേളനത്തിന് മാറ്റു കൂട്ടും. സ്വപ്ന പ്രവീൺ, സീമ സൈമൺ, ജൂലി ജോഷി, ധന്യ സുഗതൻ, രാജി ഷാജി, പ്രതിഭ കേശവൻ, ചിഞ്ചു സണ്ണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

സമ്മേളനം തത്സമയം കാണുന്നതിനായി ഈ ഞായറാഴ്ച 12.30ന് താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കിലോ അല്ലെങ്കിൽ സമീക്ഷയുടെ ഓഫീഷ്യൽ ഫേസ് ബുക്ക് പേജിന്‍റെ ലിങ്കിലോ, ഗ്ലോബൽ മല്ലു കോമാരെഡ്‌സ് (GMC) എന്ന ഫേസ്ബുക് പേജിന്‍റെ ലിങ്കിലോ കയറണമെന്ന് സമീക്ഷ യുകെ നാഷണൽ പ്രസിഡന്‍റ് സ്വപ്ന പ്രവീൺ അഭ്യർഥിച്ചു.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.