ലിമെറിക്ക് : ലിമെറിക്ക് സീറോ മലബാർ സഭയുടെ 202122 വർഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അൽമായ നേതൃത്വത്തെ തെരഞ്ഞെടുത്തു. കൈക്കാര·ാരായി അനിൽ ആന്റണി, സിബി ജോണി എന്നിവരും സെക്രട്ടറിയായി ബിനോയി കാച്ചപ്പള്ളി, പിആർഒ ആയി സെബിൻ സെബാസ്റ്റ്യൻ, യൂത്ത് അനിമേറ്റേഴ്സായി ആന്റണി റെജിൻ ജോർജ്, ദിവ്യ ആൻസ്, സെൻട്രൽ കമ്മറ്റി മെംബേർസ് ആയി ജോജോ ദേവസി, സിബി ജോണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 2021 വർഷത്തെ കൈക്കാരനായി അനിൽ ആന്റണി ശനിയാഴ്ച നടന്ന ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
20212022 വർഷത്തെ പ്രതിനിധിയോഗ അംഗങ്ങളായി ഫാ. റോബിൻ തോമസ് (അധ്യക്ഷൻ), അനിൽ ആന്റണി, സിബി ജോണി, ബിനോയി കാച്ചപ്പിള്ളി, സെബിൻ സെബാസ്റ്റ്യൻ, ആന്റണി റെജിൻ ജോർജ്, ജോജോ ദേവസി, ജസ്റ്റിൻ ജോസഫ്, സോണി സക്കറിയ, റോബിൻ ജോസഫ്, ജിൻസണ് വി ജോർജ്, ജോണ്സൻ തോമസ്, ജെഫ്റി ജെയിംസ്, ദിവ്യ ആൻസ്, ലിസമ്മ രാജു , ലീന ഷെയ്സ്, ചിഞ്ചു പ്രവീണ്‍, സിമി ജിസ്, രമ്യ ജിതിൻ, ബിന്ദു റ്റിസണ്‍ എന്നിവരെ തെരഞ്ഞെടുത്തു.
സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ റവ.ഫാ. റോബിൻ തോമസ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകൾ നേരുകയും മുൻ വർഷത്തെ കൈക്കാരന്മാർക്കും കമ്മറ്റി അംഗങ്ങൾക്കും നന്ദി അറിയിച്ചു.
റിപ്പോർട്ട് : ജെയ്സണ്‍ കിഴക്കയിൽ
|