• Logo

Allied Publications

Europe
മലയാളം മിഷൻ യുകെ ചാപ്റ്റർ മലയാളം ഡ്രൈവിൽ പി.രാധാകൃഷ്ണൻ ആലുവീട്ടിൽ സംസാരിക്കുന്നു
Share
ലണ്ടൻ: മലയാളം മിഷൻ യുകെ ചാപ്റ്ററിന്‍റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ പാലക്കാട്ട് പ്രധാന അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ പി. രാധാകൃഷ്ണൻ ആലുവീട്ടിൽ "ബാലസാഹിത്യത്തിൽ കടങ്കഥകളുടെ പ്രാധാന്യം' എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നു. ജനുവരി 30 ന് (ശനി) വൈകുന്നേരം നാലിന് (യുകെ സമയം) ഇന്ത്യൻ സമയം രാത്രി 9.30 നുമാണ് പരിപാടി.

പി.ടി ഭാസ്കരപണിക്കർ ബാലസാഹിത്യ പുരസ്കാര ജേതാവായ രാധാകൃഷ്ണൻ ആലുവീട്ടിൽ കേരള സംസ്ഥാന പാഠപുസ്തക പരിഷ്കരണ സമിതിയിൽ അംഗമായിരുന്നു. ഇദ്ദേഹം ഇപ്പോൾ മലയാളം മിഷന്‍റെ പൂക്കാലം എന്ന വെബ് മാഗസിനിൽ കോളമിസ്റ്റാണ്. ആമിനക്കുട്ടിയുടെ ആവലാതികൾ, ഡോ അലമേലു IXB, കൗമാരക്കാർക്കുള്ള വെല്ലുവിളികൾ, Chums At Amusement Park എന്നീ ബാലസാഹിത്യ കൃതികൾക്കു പുറമേ ആൻഡമാനിൽ നിന്നൊരു പഴങ്കഥ, ജിറോ മിത്തെ, മുള വീട്, ഒരു എലിയുടെ കഥ എന്നീ വിവർത്തനങ്ങളും അദ്ദേഹത്തിന്‍റെ സംഭാവനയായി ഉണ്ട്. ഇദ്ദേഹത്തിന്‍റെ ആമിനകുട്ടിയുടെ ആവലാതികൾ, കൗമാരക്കാർക്കുള്ള വെല്ലുവിളികൾ എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ Aminakutty's longings, Teen challenges എന്നീ പേരുകളിൽ Kindle പതിപ്പായി ഇറങ്ങിയിട്ടുണ്ട്. തന്‍റെ അദ്ധ്യാപനവൃത്തിയുടെ സ്വാധീനം അദ്ദേഹത്തിന്‍റെ കൃതികളിൽ എല്ലാം തന്നെ കാണാം. ലളിതമായ മലയാള ഭാഷയും ഇംഗ്ലീഷ് ഭാഷയും ഉപയോഗിച്ച് അദ്ദേഹം നമ്മെ തന്‍റെ കൃതികളിലൂടെ നമ്മുടെ സ്കൂൾ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അധ്യാപകന്‍റെ നാവിന്‍റെ പിഴകൊണ്ട് ആനക്കുട്ടി എന്ന് വിളിപ്പേര് കിട്ടിയ ആമിനക്കുട്ടിയും, പണ്ട് ഉച്ചയൂണിന് മുന്പ് കൈ കഴുകി എന്നു വരുത്താനായി പൈപ്പിൻ ചുവട്ടിലേക്കുള്ള ഓട്ടവും എല്ലാം അദ്ദേഹം തൻഫെ കൃതിയിലൂടെ വരച്ചുകാട്ടുമ്പോൾ നാം നമ്മുടെ ഗതകാല സ്മരണയിലേക്ക് അറിയാതെ ചെന്നെത്തും.

കൗമാര പ്രായക്കാർക്കുള്ള വെല്ലുവിളികൾ എന്ന പുസ്തകത്തിലൂടെ നമ്മുടെ കൗമാര പ്രായക്കാരെ വെല്ലുവിളികൾ ഏറ്റെടുക്കാനും അവ പൂർത്തീകരിക്കാനും എങ്ങനെ സജ്ജമാക്കാം എന്ന് അദ്ദേഹം വരച്ചുകാട്ടുന്നു. പണ്ട് കുട്ടിക്കൂട്ടങ്ങൾ പ്രധാന്യത്തോടെ പറഞ്ഞ കടങ്കഥകൾ കുട്ടിക്കൂട്ടങ്ങളോടൊപ്പം തന്നെ ഇല്ലാതാവുന്നുണ്ടോ? എന്തു പറഞ്ഞാലും കുട്ടികൾ ഭാഷാ പഠനത്തിന് ഉപയോഗിച്ചിരുന്ന സങ്കേതമായിരുന്നു കടങ്കഥകൾ. പെട്ടീ പെട്ടീ ശിങ്കാരപ്പെട്ടീ പെട്ടി തുറക്കുമ്പോൾ കായം മണക്കും, മുറ്റത്തെച്ചെപ്പിനടപ്പില്ല, ഞെട്ടില്ലാ വട്ടയില അങ്ങനെ എത്രയെത്ര കടങ്കഥകൾ നമ്മുടെ ഓർമ്മയിലിപ്പോൾ ഓടിയെത്തുന്നു. കുട്ടികളുടെ കളികളിൽ പ്രധാന പങ്കുവഹിച്ച കടങ്കഥകൾ, കുട്ടികളെ ഭാഷ പഠിപ്പിക്കാൻ എങ്ങനെ ഉപയോഗിക്കാം എന്ന് കുഞ്ഞുണ്ണി മാഷ് നമുക്ക് പറഞ്ഞു തന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്‍റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയും ആർട്ട് ഹിസ്റ്ററി ലക്ചററുമായ ഡോ. കവിത ബാലകൃഷ്ണൻ 'കലയെഴുത്തിന്‍റെ മലയാളം' എന്ന പ്രഭാഷണത്തിലൂടെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി.

മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ സി. അനൂപ്, മലയാളം സർവകാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്, മാധ്യമ പ്രവർത്തകനും സാഹിത്യ നിരൂപകനുമായ ഡോ. പി.കെ. രാജശേഖരൻ, മലയാളം മിഷൻ ഭാഷാ പ്രവർത്തകൻ ഡോ. എം.ടി. ശശി എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷന്‍റെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്. ഒപ്പം ബ്ലോഗെഴുത്തിന്‍റെ ലോകത്ത് നിന്നും അന്ന എൻ. സാറയുടെ സേവനങ്ങളും മലയാളം ഡ്രൈവ് ഉപയോഗപ്പെടുത്തിവരുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റ് സി.എ. ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

പരിപാടിയിൽ തത്സമയം പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. മലയാളം മിഷൻ യുകെ ചാപ്റ്ററിന്‍റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.