• Logo

Allied Publications

Europe
മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം
Share
മെ​യ്ഡ്സ്റ്റോ​ണ്‍: കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2021 ലെ ​സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റാ​യി രാ​ജി കു​ര്യ​ൻ, സെ​ക്ര​ട്ട​റി​യാ​യി ബി​നു ജോ​ർ​ജ്, ട്ര​ഷ​റ​റാ​യി രെ​ഞ്ചു വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ഷാ​ജി പി. ​ജെ​യിം​സ്, ബൈ​ജു ഡാ​നി​യേ​ൽ, ആ​ന്‍റ​ണി മി​ല​ൻ സേ​വ്യ​ർ, ലി​ൻ​സി കു​ര്യ​ൻ, സ്നേ​ഹ ബേ​ബി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കോ​വി​ഡ് ഉ​യ​ർ​ത്തി​യ പ്ര​തി​സ​ന്ധി​ക​ൾ അ​തി​ജീ​വി​ച്ച് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് വി​ജ​യ​ത്തി​ലെ​ത്തി​ച്ച ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​മ്മ​റ്റി​യെ പൊ​തു​യോ​ഗം അ​ഭി​ന​ന്ദി​ക്കു​ക​യും പു​തി​യ ക​മ്മ​റ്റി​ക്ക് ഭാ​വു​ക​ങ്ങ​ൾ നേ​രു​ക​യും ചെ​യ്തു. മെ​യ്ഡ്സ്റ്റോ​ണ്‍ ആ​ൻ​ഡ് ട​ണ്‍​ബ്രി​ഡ്ജ​വെ​ൽ​സ് എ​ൻ​എ​ച്ച്എ​സ് ചാ​രി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ’ഗോ ​ദി ഡി​സ്റ്റ​ൻ​സ്’ എ​ന്ന ഫ​ണ്ട് റേ​സിം​ഗ് മാ​ര​ത്ത​ണ്‍ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പ​ല ബ​ബി​ളു​ക​ളാ​യി 50 ൽ ​അ​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഈ ​ഇ​വ​ന്‍റി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക മു​ഴു​വ​നാ​യും എ​ൻ​എ​ച്എ​സി​ന് ന​ൽ​കി​ക്കൊ​ണ്ട് അ​സോ​സി​യേ​ഷ​ൻ ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ച്ചി​രു​ന്നു. കൂ​ടാ​തെ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ട് ന​ട​ത്ത​പ്പെ​ട്ട മ​റ്റു​പ​രി​പാ​ടി​ക​ളും ഈ ​മ​ഹാ​മാ​രി​യു​ടെ ന​ടു​വി​ൽ ചെ​റു​ത​ല്ലാ​ത്ത ആ​ശ്വാ​സ​മാ​ണ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്.

ജ​നു​വ​രി 23 ശ​നി​യാ​ഴ്ച ന​ട​ന്ന ഓ​ണ്‍​ലൈ​ൻ ക​മ്മ​റ്റി മീ​റ്റിം​ഗി​ൽ വ​ച്ച് എം​എം​എ​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ’യൂ​ത്ത് ക്ല​ബ്’ ന് ​രൂ​പം ന​ൽ​കി. യൂ​ത്ത് ക്ല​ബ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി ആ​ന്‍റ​ണി മി​ല​ൻ സേ​വ്യ​റി​നെ​യും സ്നേ​ഹ ബേ​ബി​യേ​യും ക​മ്മ​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തി. ’മെ​ൻ​സ് ക്ല​ബ് ’ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഷാ​ജി പി ​ജെ​യിം​സും വ​നി​താ വി​ഭാ​ഗ​മാ​യ ’മൈ​ത്രി’ യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ലി​ൻ​സി കു​ര്യ​നും പ്ര​വ​ർ​ത്തി​ക്കും. എം​എം​എ​യു​ടെ ഒ​രു വ​ർ​ഷ​ത്തെ ഇ​വ​ന്‍റു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ബൈ​ജു ഡാ​നി​യേ​ൽ നി​യ​മി​ക്ക​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഒ​റ്റ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കും സ്റ്റു​ഡ​ന്‍റ്സി​നും അ​വ​ശ്യ​സ​ഹാ​യം എ​ത്തി​ക്കു​വാ​ൻ വേ​ണ്ടി ’എം​എം​എ വോ​ള​ണ്ടി​യ​ർ ഗ്രൂ​പ്പി​ന് രൂ​പം കൊ​ടു​ത്തു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ​പ​രി​പാ​ടി​യാ​യി 2021 മാ​ർ​ച്ച് 13 ന് ’​മ​ദേ​ഴ്സ് ഡേ’ ​ആ​ഘോ​ഷ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്ത​പ്പെ​ടും. ’അ​ന്നേ​ദി​വ​സം അ​സോ​സി​യേ​ഷ​നി​ലെ കു​ടും​ബ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് ’അ​ന്താ​ക്ഷ​രി’ മ​ത്സ​ര​വും ന​ട​ത്തും. കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ൻ ഉ​ത​കു​ന്ന നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​ഭാ​വ​നം ചെ​യ്യു​ന്ന​താ​യി ക​മ്മ​റ്റി അ​റി​യി​ച്ചു.

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​