• Logo

Allied Publications

Delhi
തി​രു​പി​റ​വി​യു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി ഡി​എം​എ​യു​ടെ ക്രി​സ്മ​സ്​പു​തു​വ​ത്സ​ര രാ​വ്
Share
ന്യൂ​ഡ​ൽ​ഹി: സ്നേ​ഹ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​വു​മാ​യി ന​ക്ഷ​ത്ര​ക്ക​ണ്ണു​ക​ൾ മി​ഴി ചി​മ്മി​നി​ന്ന ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ പു​തു ലോ​ക​ത്തി​ന്‍റെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നി​ട്ട പു​തു വ​ർ​ഷ​ത്തി​ലെ ര​ണ്ടാം ഞാ​യ​റാാ​ഴ്ച വീ​ണ്ടു​മൊ​രു തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര രാ​വ് ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ കു​ളി​ര​ണി​യി​ച്ചു. വി​വി​ധ ഏ​രി​യ​ക​ൾ പ​ങ്കെ​ടു​ത്ത ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​കു​ന്ന ഡോ. ​വി.​പി ജോ​യ്, ഐ​എ​എ​സ്, എ​സ്.​പി.(​സി​ബി​ഐ) കി​ര​ണ്‍ എ​സ്, ഐ.​പി.​എ​സ്. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ഐ​ൻ​യു​വി​ലെ ഹി​സ്റ്റ​റി പ്രൊ​ഫ​സ​റാ​യ ഫാ. ​പ​യ​സ് മാ​ലേ​ക​ണ്ട​ത്തി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ഡി​എം.​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി., കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി.​എ​ൻ. ഷാ​ജി, സ​ഹാ​യ ഹ​സ്തം ക​ണ്‍​വീ​ന​റും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ എ​ൻ.​സി. ഷാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു. അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക്രി​സ്തു​മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ കെ.​ജെ. ടോ​ണി കൃ​ത​ഞ്ജ​ത പ​റ​ഞ്ഞു. മാ​ള​വി​ക അ​ജി​കു​മാ​ർ അ​വ​താ​രി​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്ന ഡോ. ​ജോ​യി ഐ​എ​എ​സി​ന് ച​ട​ങ്ങി​ൽ ഡി​എം​എ അ​നു​മോ​ദി​ച്ചു.
ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഏ​രി​യ ഒ​ന്നാം സ​മ്മാ​ന​വും ജ​ന​ക്പു​രി ഏ​രി​യാ ര​ണ്ടാം സ​മ്മാ​ന​വും ര​ജൗ​രി ഗാ​ർ​ഡ​ൻ ഏ​രി​യാ മൂ​ന്നാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജ​ന​ക്പു​രി, വി​കാ​സ് പു​രി ഹ​സ്ത്സാ​ൽ, വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ്, അം​ബ​ദ്ക​ർ ന​ഗ​ർ​പു​ഷ്പ വി​ഹാ​ർ, വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ, ര​ജൗ​രി ഗാ​ർ​ഡ​ൻ എ​ന്നീ ഏ​രി​യ​ക​ളി​ലെ ക​ലാ​കാ​രന്മാ​ർ അ​വ​ത​രി​പ്പി​ച്ച വ​ർ​ണ ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കി.


റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.