• Logo

Allied Publications

Europe
പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ വെ​ർ​ച്വ​ൽ ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു; അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 22
Share
ല​ണ്ട​ൻ: പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് ര​ണ​ഭേ​രി ഉ​യ​രു​ന്പോ​ൾ, കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോം ഒ​രു​ങ്ങു​ക​യാ​ണ്. യ​ശഃ​ശ​രീ​ര​നാ​യ ഇ​ന്ത്യ​ൻ സം​ഗീ​ത ച​ക്ര​വ​ർ​ത്തി എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്വ​ത്തി​ലു​ള്ള എ​സ്പി​ബി ന​ഗ​റി​ലാ​ണ് (വെ​ർ​ച്വ​ൽ) പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​ട​ക്കു​ന്ന​ത്.

വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന വെ​ല്ലു​വി​ളി യു​ക്മ ഏ​റ്റെ​ടു​ക്കു​ന്പോ​ൾ, ക​ഴി​ഞ്ഞ പ​ത്തു ക​ലാ​മേ​ള​ക​ളി​ൽ​നി​ന്നും പ്ര​ധാ​ന​പ്പെ​ട്ട ചി​ല വ്യ​ത്യാ​സ​ങ്ങ​ൾ ഈ ​വ​ർ​ഷ​ത്തെ ക​ലാ​മേ​ള​ക്ക് എ​ടു​ത്തു​പ​റ​യു​വാ​നു​ണ്ട്. റീ​ജ​ണ​ൽ ക​ലാ​മേ​ള​ക​ൾ ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സ​വി​ശേ​ഷ​ത. അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് നേ​രി​ട്ട് ദേ​ശീ​യ ക​ലാ​മേ​ള​യി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ലാ​മേ​ള​യ്ക്ക് മ​ത്സ​രാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ കൂ​ടി മാ​നി​ച്ച് യു​ക്മ ദേ​ശീ​യ സ​മി​തി ന​വം​ബ​ർ 22 ഞാ​യ​റാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. ന​വം​ബ​ർ 30 തി​ങ്ക​ളാ​ഴ്ച​യ്ക്ക് മു​ൻ​പാ​യി മ​ത്സ​രി​ക്കു​ന്ന ഇ​ന​ങ്ങ​ളു​ടെ വീ​ഡി​യോ അ​യ​ച്ചു​ത​രേ​ണ്ട​താ​ണെ​ന്ന് യു​ക്മ ക​ലാ​മേ​ള​യു​ടെ ചു​മ​ത​ല​യു​ള്ള വൈ​സ് പ്ര​സി​ഡ​ൻ​റ് ലി​റ്റി ജി​ജോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജ​ൻ സ​ത്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​ക്കൊ​ണ്ട്, ഗ്രൂ​പ്പ് ഇ​ന മ​ത്സ​ര​ങ്ങ​ൾ ഈ ​വ​ർ​ഷം ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​താ​ദ്യ​മാ​യി ഉ​പ​ക​ര​ണ സം​ഗീ​ത മ​ത്സ​ര​ങ്ങ​ൾ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്ന​തും പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​ണ്. പു​തു​ക്കി​യ വെ​ർ​ച്വ​ൽ ക​ലാ​മേ​ള മാ​നു​വ​ൽ റീ​ജ​ണു​ക​ൾ​ക്കും അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും അ​യ​ച്ച് ക​ഴി​ഞ്ഞ​താ​യി യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

യു​ക്മ​യു​ടെ സ​ഹ​യാ​ത്രി​ക​ൻ കൂ​ടി​യാ​യ ജോ​സ് പി​മ്മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള, ല​ണ്ട​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ഏ​ജ​ൻ​സി​ക​ൾ​ക്കാ​യി റോ​ട്ടാ​മൊ​ബൈ​ൽ ആ​പ്പ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഖ​ങ​ജെീ​ളേം​മൃ​ല.​രീ.ൗ​സ യു​ക്മ​ക്ക് വേ​ണ്ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് വെ​ർ​ച്വ​ൽ ക​ലാ​മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ മു​ത​ൽ സ​മ്മാ​ന​ദാ​നം വ​രെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഏ​കോ​പി​ക്കു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ജ​ൻ സ​ത്യ​നെ​യും (07946565837), കാ​ല​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത​ര കാ​ര്യ​ങ്ങ​ൾ​ക്ക് ലി​റ്റി ജി​ജോ​യെ​യും (07828424575) ആ​ണ് അ​സോ​സി​യേ​ഷ​നു​ക​ൾ ബ​ന്ധ​പ്പെ​ടേ​ണ്ട​തെ​ന്ന് യു​ക്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.