• Logo

Allied Publications

Europe
ട്രാഫോർഡ് മലയാളി അസോസിയേഷൻ വെർച്യുൽ കലാമേള അവസാനിച്ചു
Share
മാഞ്ചസ്റ്റർ: ട്രാഫോർഡ് മലയാളി അസോസിയേഷന്‍റെ നേതൃത്വതിൽ കേരളപ്പിറവിയോടനുബന്ധിച്ചു നവംബർ 1 മുതൽ 4 വരെ ദിനങ്ങളിലായി നടത്തിയ വെർച്വൽ കലാമേള സമാപിച്ചു. അസോസിയേഷനെ നാലു ഗ്രൂപ്പുകളിലായി തിരിച്ചു വിവിധങ്ങളായ 200 ലധികം കലാപരിപാടികൾ വിർച്യുൽ രീതിയിൽ നടത്തി. ഗാനങ്ങൾ, ഡാൻസുകൾ, നാടകങ്ങൾ, ടിക് ടോക്കുകൾ, ചിത്രരചനകൾ, മിമിക്രികൾ, ട്രാവൽ വ്ലോഗുകൾ, കവിതകൾ, ചെറുകഥകൾ തുടങ്ങി ഒട്ടനവധി പരിപാടികളടങ്ങിയ ഒരു കലാമാമാങ്കം തന്നെയായിരുന്നു അരങ്ങേറിയത്.

സമാപനദിവസത്തിൽ ട്രാഫൊർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റെൻസൺ തുടിയൻപ്ലാക്കൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ മലയാളതെലുങ്ക് സിനിമ സീരിയൽ നടൻ ഷിജു അബ്ദുൽ റഷീദ് പരിപാടി ഉത്ഘാടനം നിർവഹിച്ചു. സ്റ്റാനി ഇമ്മാനുവേൽ, ബിജു നിടുംബിൽ, ജോർജ് തോമസ്, സിജു ഫിലിപ്പ്, സിന്ധു സ്റ്റാൻലി, ഫെബിലു സാജു, ഷിബി റെൻസൺ, ഷോണി തോമസ് എന്നിവർ പ്രസംഗിച്ചു.

വിവിധ ദിവസങ്ങളിലായി നടത്തിയ കലാമേളയ്ക്ക് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജിമോൻ കെ. ഡി, ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സോജി ജോമോൻ, മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ബിജു പി. മാണി എന്നിവർ ആശംസകളറിയിച്ചു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.