• Logo

Allied Publications

Europe
വിയന്ന ആക്രമണം: സുരക്ഷാ വീഴ്ച സമ്മതിച്ച് ഓസ്ട്രിയ
Share
വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് സുരക്ഷാ വീഴ്ചയും കാരണമായിട്ടുണ്ടെന്ന് അധികൃതരുടെ കുറ്റസമ്മതം. ഇവിടെ ആക്രമണം നടത്തിയ തോക്കുധാരിയെക്കുറിച്ച് മാസങ്ങള്‍ക്കു മുന്പു തന്നെ സ്ളോവാക്യയില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചു കൂടുതല്‍ നടപടികളിലേക്കു കടക്കാന്‍ സാധിച്ചില്ലെന്നും ആഭ്യന്തര മന്ത്രി വെളിപ്പെടുത്തി.

കഴിഞ്ഞ ജൂലൈയിലാണ് ഓസ്ട്രിയയില്‍ നിന്നുള്ള ചിലര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സ്ളോവാക്യയില്‍നിന്ന് വെടിക്കോപ്പുകള്‍ വാങ്ങാന്‍ ശ്രമിച്ചതായി സ്ളോവാക്യന്‍ പോലീസ് ഓസ്ട്രിയന്‍ അധികൃതര്‍ക്ക് വിവരം കൈമാറിയത്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് വാങ്ങാന്‍ സാധിച്ചിരുന്നുമില്ല.

സിറിയയില്‍ പോയി ജിഹാദിസ്റ്റുകള്‍ക്കൊപ്പം ചേരാന്‍ ശ്രമിച്ചതിന് ഈ അക്രമി ഡിസംബറില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായും ഇതിനിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.