• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം: അവസാന തിയതി നവംബർ ഒന്ന്
Share
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്‍റെ മത്സരങ്ങൾക്കുള്ള വിഡീയോ ലഭിക്കേണ്ട അവസാന തിയതി നവംബർ ഒന്നാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ രജിസ്‌ട്രേഷൻ നവംബർ ഇതിനോടകം അയച്ചുകഴിഞ്ഞു. മത്സരാഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ, മത്സരങ്ങൾക്കുള്ള വിഡീയോ എപ്രകാരമാണ് റെക്കോർഡ് ചെയ്യേണ്ടതെന്നും അത് മത്സരങ്ങൾക്ക് അയക്കേണ്ടത് എങ്ങനെ ആയിരിക്കണമെന്നും പ്രതിപാദിച്ചിട്ടുണ്ട്. ഏതെങ്കിലും മത്സരാത്ഥികൾക്ക് ഇതുവരെയും ഇമെയിൽ കിട്ടിയിട്ടില്ലെങ്കിൽ മിഷൻ കോർഡിനേറ്ററുമായോ രൂപത ബൈബിൾ അപ്പോസ്തലേറ്റുമായോ ബന്ധപ്പെടേണ്ടതാണ്.

ബൈബിൾ അപ്പോസ്തലേറ്റുമായി ബന്ധപ്പെടേണ്ട ഇമെയിൽ biblekalotsavam@csmegb.org എന്നതാണ്.കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വര്ഷം വെർച്വൽ ബൈബിൾ കലോത്സവമാണ് നടത്തുക. തങ്ങൾ കണ്ടതും കേട്ടതും പഠിച്ചറിഞ്ഞതുമായ വിശ്വാസ സത്യങ്ങളെ പ്രഘോഷിക്കുകയാണ് ഓരോ ബൈബിൾ കലോത്സവത്തിലൂടെയും നടക്കുക. അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്തലേറ്റ് ശ്രമിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളാവുന്ന തരത്തിൽ ഓരോ ഏജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് ഈ വർഷവും നടത്തുക. മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തിയതി ഒക്ടോബർ പതിനൊന്നിന് സമാപിച്ചിരിന്നു .

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പോസ്തലേറ്റിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക . http://smegbbiblekalotsavam.com/wpcontent/uploads/2020/09/CSMEGBOnlineBibleKalotsavam2020Final2.929.09.2020.pdf. ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.