• Logo

Allied Publications

Australia & Oceania
പ്രവാസി കേരള കോൺഗ്രസ് (എം) ഓസ്ട്രേലിയായ്ക്ക് നവ നേതൃത്വം
Share
കാൻബറ: ഓസ്ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിലും, ടെറിട്ടറികളിലുമുള്ള കേരള കോൺഗ്രസ് (എം) പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് സെപ്റ്റംബർ 20 ഞായാറാഴ്ച ഉച്ചകഴിഞ്ഞ് മുൻ പ്രസിഡന്‍റ് റെജി പാറയ്ക്കലിന്‍റെ അധ്യക്ഷതയിൽ നടന്ന സൂം മീറ്റിംഗിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

നാഷണൽ പ്രസിഡന്‍റായി ജിജോ ഫിലിപ്പ് കുഴികളം, (ഷെപ്പെർട്ടൺ) തെരഞ്ഞെടുക്കപ്പെട്ടു. പാലാ സെൻ്റ് തോമസ്കേളേജ് മുൻ യൂണിയൻ ചെയർമാൻ, യൂണിയൻ ജനറൽ സെക്രട്ടറി, കെ.എസ്.സി, യൂത്ത്ഫ്രണ്ട് എന്നീ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം.നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിജോ ഈന്തനാം കുഴി (ബല്ലാററ്റ്) മുൻ കെ.എസ്.സി പ്രസിഡൻ്റ് ദേവികുളം മണ്ഡലം, രാജകുമാരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, അപ്കോ പ്രസിഡൻ്റ് രാജകുമാരി, നിയോജകമണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട ജിൻസ് ജയിംസ് (പെർത്ത്) തൃശൂർ ചേലക്കര സ്വദേശിയാണ്. കുടിയേറ്റ കർഷകരുടെ ശ്രദ്ധേയനായ നേതാവും, രാഷ്ട്രീയത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണിദ്ദേഹം. മീഡിയ കോർഡിനേറ്ററായി കാൻബറയിൽ നിന്നും ജോജോയും,ഐടി സെൽ കോർഡിനേറ്റർമാരായി . ഐബി ഇഗ്നേഷ്യഷ് (സിഡ്നി ) ക്ലിസ്സൺ ജോർജ് (മെൽബൺ) ഷിനോ മാത്യു ( ന്യൂ സൗത്ത്‌വെയിൽസ്) എന്നിവരെയും തെരഞ്ഞെടുത്തു.

സംസ്ഥാന കോർഡിനേറ്റർമാരായി കെന്നഡി പട്ടു മാക്കിൽ (കാൻബറ) സിഡ്നിയിൽ നിന്നും സിബിച്ചൻ ജോസഫ്, ജിബിൻ സ്റിയക്ക്, റോബിൻ ജോസ് (ഇപ്സ്വിച്ച് ), ബൈജു സൈമൺ (ഡാർവിൻ )പെർത്തിൽ നിന്നും ഷാജു ജോൺ, റ്റോജോ തോമസ്സ്, ജിബിൻ ജോർജ് (ടാസ്മാനിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായി മജു പാലകുന്നേൽ (വള്ളോങ്ങോഗ്), ജോജി കണ്ണാട്ട് (ന്യൂകാസിൽ), ബിബിൻ ജോസ് (കാൻബറ) ജേക്കബ് തോമസ് ഉമ്മൻ (ബല്ലാററ്റ്), സുമേഷ് ജോസ് (ബൻഡബർഗ്)ജോഷി ജേക്കബ്ബ് (കെയിൻസ്) ഹാജു തോമസ്സ് (ബ്രിസ്ബയിൻ) ജോജി തോമസ് (പെർത്ത്), അരുൺ ജോർജ് (വെസ്റ്റേൺ ഓസ്ട്രേലിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.കേരള കോൺഗ്രസിന്‍റെ (എം) ശക്തി കേന്ദ്രമായ വിക്ടോറിയായിൽ മെൽബണിൽ നിന്നുമുള്ള സെബാസ്റ്റ്യൻ ജേക്കബ് പ്രസിഡൻ്റും, വൈസ് പ്രസിഡന്‍റുമാരായി തോമസ് വാതപ്പള്ളിൽ,ഡേവിസ് ജോസ്, ജലേഷ് എബ്രഹാം എന്നിവരും സെക്രട്ടറിയായി ജോസി സ്റ്റീഫനും, ജോയിന്‍റ് സെക്രട്ടറിമാരായി ജോഷി ജോർജ് കുഴിക്കാട്ടിൽ, ടോബിൽ അലക്സ്, ശ്രീ.ടോം പഴേപറമ്പ് (ട്രഷറർ)എന്നിവരെയും പ്രത്യേക ക്ഷണിതവായി റെജിപാറക്കലിനെയും തെരഞ്ഞെടുത്തു.

കേരള കോൺഗ്രസ് (എം) ന്‍റെ ഭാവി പരിപാടികളിൽ പാർട്ടി നേതൃത്വം എടുക്കുന്ന എന്തു തീരുമാനമായാലും പ്രവാസികേരള കോൺഗ്രസ് ഓസ്ട്രേലിയയുടെ പൂർണപിന്തുണ ഉണ്ടാകുമെന്നും മീറ്റിംഗിൽ പങ്കെടുത്തവർ തീരുമാനമെടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കുമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി, തോമസ് ചാഴികാടൻ എംപി, എം എൽ എമാരായ റോഷി ഓഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർ അഭിനന്ദനവും അറിയിച്ചു.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​