• Logo

Allied Publications

Australia & Oceania
വന്ദനം എ സല്യൂട്ട് ടു ഫ്രണ്ട്‌ ലൈന്‍ ഹീറോസ്
Share
പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മലയാളി അസോസിയേഷന്‍ (MAP) എന്ന സംഘടന ഓണാഘോഷങ്ങള്‍ മാറ്റിവച്ചു ലോകമെമ്പാടുമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കുന്നതിനും, അഭിവാദ്യം ചെയ്യുന്നതിനും 'വന്ദനം' എന്ന മലയാളി കൂട്ടായ്മ ഇക്കഴിഞ്ഞ ദിവസം നടത്തി.

'വന്ദനം എ സല്യൂട്ട് ടു ഫ്രണ്ട്‌ ലൈന്‍ ഹീറോസ്' എന്ന പരിപാടി പെര്‍ത്തിലെ സെര്‍ബിയന്‍ കമ്യൂണിറ്റി ഹാളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി. മാപ് ജനറല്‍ സെക്രട്ടറി അപര്‍ണ്ണ സുഭാഷ് സ്വാഗതം ആശംസിച്ച് ആരംഭിച്ച സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രസിഡന്റ് സില്‍വി ജോര്‍ജ് വിശദീകരിച്ചു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെട്രോളിയം മന്ത്രി ജോണ്‍സ്റ്റണ്‍, ആഭ്യന്തര മന്ത്രി കറ്റേ ഡൗസ്റ്റ്, ഡോ. ജഗദീഷ് കുമാര്‍, യാസോ പുന്നുത്തുരൈ (കൗണ്‍സിലര്‍), മലയാളി കൗണ്‍സിലര്‍ പീറ്റര്‍ ഷാനവാസ്, മറ്റു മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സിനിമാതാരങ്ങളായ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മനോജ് കെ. ജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സന്ദേശങ്ങള്‍ അയച്ചിരുന്നു. അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നു നടത്തിയ വിവിധ കലാപ്രകടനങ്ങളുമുണ്ടായിരുന്നു.

സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​
ഓ​സ്ട്രേ​ലി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നേ​രി​ട്ടു പ്രവേ​ശ​ന​മൊ​രു​ക്കി ഗ്ലോ​ബ​ൽ എ​ഡ്യുക്കേ​ഷ​ൻ.
കൊ​​​ച്ചി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ ലോ​​​ക​​റാ​​​ങ്കിം​​​ഗി​​​ൽ 37ാം സ്ഥാ​​​ന​​​ത്തും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഒ​​​ന
വെ​ല്ലിം​ഗ്ട​ൺ സീ​റോമ​ല​ബാ​ർ മി​ഷ​നി​ൽ തി​രു​നാ​ൾ.
വെ​​ല്ലിം​​ഗ്ട​​ൺ: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ വെ​​ല്ലിം​​ഗ്ട​​ൺ സീ​​റോ​മ​​ല​​ബാ​​ർ മി​​ഷ​​ന്‍റെ മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​മ​​റി​​യ​​ത്ത
വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​നിൽ തി​രു​നാ​ൾ 27ന്.
വെ​ല്ലിംഗ്​ട​ൺ: വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 27ന് ​ഐ​ല​ന്‍റ് ബേ​യ