• Logo

Allied Publications

Europe
ന​വാ​ൽ​ക്കു നേ​രേ ന​ട​ന്ന​ത് രാ​സ​വി​ഷ പ്ര​യോ​ഗം: ജ​ർ​മ​നി
Share
ബെ​ർ​ലി​ൻ: റ​ഷ്യ​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ലെ​ക്സി ന​വ​ൽ​നി​ക്കു നേ​രേ ന​ട​ന്ന​ത് രാ​സ വി​ഷ​പ്ര​യോ​ഗ​മാ​ണെ​ന്ന് ജ​ർ​മ​നി. നോ​വി​ച്ചോ​ക്ക് എ​ന്ന രാ​സ പ്ര​യോ​ഗ​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. സൈ​നി​ക ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ത്തി​ൽ നോ​വി​ച്ചോ​ക്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ഷാം​ശം സ്ഥി​രീ​ക​രി​ച്ച​താ​യും ജ​ർ​മ​നി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​മാ​സ​മാ​ണ് സൈ​ബീ​രി​യ​യി​ൽ​നി​ന്ന് മോ​സ്കോ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ൽ​വെ​ച്ച് ന​വ​ൽ​നി അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. തു​ട​ർ​ന്ന് വി​മാ​നം തി​രി​ച്ചി​റ​ക്കി സൈ​ബീ​രി​യ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പി​ന്നീ​ട് വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി ജ​ർ​മ​നി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യു​മാ​യി​രു​ന്നു. അ​ന്നു​മു​ത​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ന​വ​ൽ​നി.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ന​വാ​ൽ​നി​ക്കെ​തി​രേ വി​ഷ പ്ര​യോ​ഗം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ന​വാ​ൽ​നി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഫ്രാ​ൻ​സ്, ജ​ർ​മ​നി അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് റ​ഷ്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്ക​യാ​ണ്.

പു​തി​യ ക​ണ്ടെ​ത്ത​ൽ സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ജ​ർ​മ​ൻ സ​ർ​ക്കാ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ റ​ഷ്യ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ചി​കി​ത്സ​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗേ​ല മെ​ർ​ക്ക​ൽ പ്ര​ത്യേ​ക​യോ​ഗം വി​ളി​ച്ചു.

എ​ന്നാ​ൽ, ആ​രോ​പ​ണം റ​ഷ്യ നി​ഷേ​ധി​ച്ചു. ന​വ​ൽ​നി​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ത്തി​ൽ​നി​ന്ന് നോ​വി​ച്ചോ​ക്കി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​താ​യി അ​റി​യി​ല്ലെ​ന്നാ​ണ് റ​ഷ്യ പ്ര​തി​ക​രി​ച്ച​ത്. ജ​ർ​മ​നി അ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, നാ​റ്റോ, ന​വ​ൽ​നി​യു​ടെ ഭാ​ര്യ യൂ​ലി​യ, ജ​ർ​മ​നി​യി​ലെ റ​ഷ്യ​യു​ടെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി എ​ന്നി​വ​രെ​യെ​ല്ലാം വി​വ​രം അ​റി​യി​ച്ച​താ​യി ജ​ർ​മ​ൻ അ​ധി​കൃ​ത​രും പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.