• Logo

Allied Publications

Europe
കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ മെഗാ ഓണാഘോഷ ലൈവ് പരിപാടികൾ
Share
WE SHALL OVERCOME ഒരുക്കുന്ന മെഗാ ഓണാഘോഷ ലൈവ് പരിപാടികൾ, ശ്രീ കെ സ്സ് പ്രസാദ് മുഖ്യാതിഥി, തിരുവോണനാളിൽ ശ്രീ ആന്റണി പെരുമ്പാവൂർ ലൈവിൽ എത്തുന്നു.

കൊച്ചിൻ കലാഭവൻ ലണ്ടൻ WE SHALL OVERCOME എന്ന പേരിൽ ഈ ഓണനാളുകളിൽ മെഗാ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനമായ ഓഗസ്റ്റ് 29 നു (ശനി) പൂരാടം ദിനത്തിൽ യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡും സംഘാടകരുമായ 7 BEATS അവതരിപ്പിക്കുന്ന "ഓണം പൊന്നോണം' മ്യൂസിക്കൽ ലൈവിൽ ഗായകരായ ജോമോൻ മാമ്മൂട്ടിൽ, മനോജ് തോമസ്, ഡോ. കാതറീൻ ജെയിംസ്, ഡെന്ന ആൻ ജോമോൻ, ആന്‍റോ ബാബു എന്നിവരാണ്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ (ഇന്ത്യൻ സമയം വൈകുന്നേരം 6.30) WE SHALL OVERCOME പേജിൽ ലഭ്യമാണ്.

രണ്ടാം ദിനമായ ഓഗസറ്റ് 30 നു (ഞായർ) ഉത്രാട നാളിൽ "പൂവിളി പൂവിളി പൊന്നോണമായി' എന്ന പേരിൽ യുകെയിലെ വിവിധ അസോസിയേഷനുകളിൽ നിന്നുള്ള ഗായകരും നർത്തകരും മറ്റു കലാ പ്രവർത്തകരും ചേർന്ന് അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികളിൽ കൊച്ചിൻ കലാഭവൻ സെക്രട്ടറിയും മിമിക്രി താരവുമായ കെ.എസ് പ്രസാദ് മുഖ്യാഥിതിയായി പങ്കെടുക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിനാണ് പരിപാടി.

യുകെയിലെ പ്രശസ്ത നർത്തകി മഞ്ജു സുനിലും സംഘവും ലാസ്യ ബീറ്റ്‌സ് റെഡിംഗിന്‍റെ ബാനറിൽ അവതരിപ്പിക്കുന്ന തിരുവാതിര, മഹാകവി ഒഎൻവി കുറുപ്പിന്‍റെ കൊച്ചുമകളും നർത്തകിയുമായ ആമി ജയകൃഷ്ണൻ അവതരിപ്പിക്കുന്ന നൃത്തം, പ്രശസ്ത മോഹിനിയാട്ടത്തെ നർത്തകിയായ ഗോപിക വർമയുടെ ശിഷ്യയും അറിയപ്പെടുന്ന മോഹിനിയാട്ടം നർത്തകിയുമായ മെറി ജോസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, ശ്യാമ സ്റ്റാലിൻ, ദീപ്തി രാഹുൽ‌ തുടങ്ങിയവർ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്,
ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ അംഗങ്ങളും ഗായകരുമായ സിബി ജോസഫ്, രഞ്ജിത്ത് ബാലകൃഷ്ണ, മനോജ് വേണുഗോപാൽ, ബിനുമോൻ കുര്യാക്കോസ്, അജി ഡേവിഡ്, സതീഷ് ജോയി, ചിത്രാ ബെന്നി, റിനി റോയി, ശരണ്യ ആനന്ദ്, ഫ്ലോറൻസ് ഫെലിക്സ്, ബിന്ദു സോമൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകളും, വഞ്ചിപ്പാട്ടുകളും. മാവേലി വരവ്, യുക്മാ സ്റ്റാർ സിംഗർ മത്സരത്തിലൂടെ യുകെയുടെ വാനമ്പാടിയായി മാറിയ അനു ചന്ദ്ര, ഗ്ലാസ്ഗോയിൽനിന്നുള്ള പ്രശസ്ത ഗായിക ഡോ. സവിത മേനോൻ തുടങ്ങിയവരും ഈ മെഗാ ഓണാഘോഷ പരിപാടികളിൽ പങ്കുചേരുന്നു.

നർത്തകിയും അവതാരികയുമായ ദീപാ നായരാണ് "പൂവിളി പൂവിളി പൊന്നോണമായി" പരിപാടി അവതരിപ്പിക്കുന്നത്.

മൂന്നാം ദിവസമായ ഓഗസ്റ്റ് 31 ന് (തിങ്കൾ) തിരുവോണനാളിൽ പുത്തൻ സിനിമ വിശേഷങ്ങളുമായി
"തിരുവോണം സ്പെഷ്ൽ ലൈവിൽ എത്തുന്നത് മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബിൽ എത്തിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായ ആന്‍റണി പെരുമ്പാവൂരാണ്. സിനിമാ രംഗത്തെ പുത്തൻ വിശേഷങ്ങളും വർത്തമാനങ്ങളുമായി അദ്ദേഹം കുറച്ചുനേരം ശ്രോതാക്കളുമായി പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ (ഇന്ത്യൻ സമയം വൈകുന്നേരം 6.30) ആണ് പരിപാടി.

കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ WE SHALL OVERCOME മെഗാഓണം പരിപാടികളിലേക്ക് ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.