• Logo

Allied Publications

Europe
സുവാറ 2020: ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപെട്ടവരുടെ പേരുകൾ ഇന്ന് പ്രഖ്യാപിക്കും
Share
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തി വരുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ ഫൈനലിലേക്ക് തിരഞ്ഞെടുക്കപെട്ടവരെ ഇന്ന് പ്രഖ്യാപിക്കും. രൂപത കത്തീഡ്രൽ ദൈവാലയത്തിൽനിന്നുള്ള പത്തുമണിയുടെ വിശുദ്ധ കുർബാനക്ക് ശേഷമായിരിക്കുംഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്നത് . രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹ സന്ദേശവും തുടർന്ന് ഫൈനലിലേക്ക് യോഗ്യത നേടിയ കുട്ടികളുടെ പ്രഖ്യാപനവുമാണ് നടക്കുക. മത്സരഫലം രൂപതയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് ആയിട്ടാണ് പ്രഖ്യാപിക്കുന്നത് .പിതാവിന്റെ സന്ദേശം ശ്രവിക്കുന്നതിനായും മത്സരഫലങ്ങൾ കാണുന്നതിനുമായി താഴെകാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

https://www.facebook.com/csmegb/posts/1246179275727820

ജൂൺ ആറിനു അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരിതെളിച്ച സുവാറ 2020 ബൈബിൾ ക്വിസ് മത്സരം മൂന്ന് റൗണ്ടുകളും പൂർത്തിയാക്കി ഫൈനൽ റൗണ്ടിൽ എത്തിനിൽക്കുകയാണ്. രൂപതയിലെ മതപഠനം നടത്തുന്ന രണ്ടായിരത്തില്പരം വരുന്ന കുട്ടികളാണ് ഈ ബൈബിൾ ക്വിസ് പഠന മത്സരത്തിൽ പങ്കെടുത്തത് . മൂന്ന് എയ്ജ് ഗ്രൂപ്പുകാർക്കായിട്ട് എല്ലാ ആഴ്ചകളിലുമാണ് മത്സരങ്ങൾ നടത്തിയിരുന്നത് . ഓരോ എയ്‌ജ് ഗ്രൂപ്പിലെ കുട്ടികൾ ബൈബിളിലെ അഞ്ചു പുസ്തകങ്ങൾ വച്ച് ഏകദേശം 80 തിൽപരം അധ്യായങ്ങളണ് ഈ ദിവസങ്ങളിൽ വായിച്ച് പഠിച്ചത് . മൂന്ന് എയ്‌ജ് ഗ്രൂപ്പുകളിലായിട്ട് 15 പുസ്തകങ്ങളിലായിട്ട് ഏകദേശം 250 ത്തിൽ അധികം അധ്യായ ങ്ങളാണ് കുട്ടികൾ പഠിച്ചത് .

ഓരോ ഏജ് ഗ്രൂപ്പിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ എട്ടു കുട്ടികൾ വീതമാണ് ഫൈനൽ മത്സരത്തിലേക്ക് പ്രവേശിക്കുക. ഓഗസ്റ്റ് 29 തിന് നടത്താനായിരുന്ന ഫൈനൽ മത്സരം നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് നവംബർ 28 ലേക്ക് മാറ്റിയിരിക്കുകയാണ് . സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഫൈനൽ മത്സരങ്ങൾ നടത്തുക എന്നും രൂപത ബൈബിൾ ആപ്പോസ്റ്റലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.