• Logo

Allied Publications

Delhi
റവ. ഡോ. ജോസഫ് ഓടനാട്ട് ഫരീദാബാദ്ഡൽഹി രൂപത വികാരി ജനറാൾ
Share
ന്യൂഡൽഹി: ഫരീദാബാദ്ഡൽഹി രൂപതാ വികാരി ജനറാളായി റവ. ഡോ. ജോസഫ് ഓടനാട്ട് ചുമതലയേറ്റു. എറണാകുളംഅങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് ഓടനാട്ട് 1992ൽ കർദിനാൾ ആന്‍റണി പടിയറയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചശേഷം മുംബൈയിലെ കല്യാൺ രൂപതയിലാണ് തന്‍റെ പൗരോഹിത്യ ശുശ്രൂഷകൾ ആരംഭിക്കുന്നത് . കല്യാൺരൂപത ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്‍റെ സെക്രട്ടറിയായും രൂപത മതബോധന ഡയറക്ടറായും വിവിധ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദൈവശാസ്ത്രത്തിൽ റോമിലെ ലാറ്ററൻ സർവകലാശാലയിൽ നിന്ന് ലൈസൻഷിയേറ്റും ഉർബൻ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. എറണാകുളം അതിരൂപതയിലെ കാഞ്ഞൂർ, സാൻജോപുരം, ഉദയംപേരൂർ, തുതിയൂർ, കടവന്ത്ര, അയിരൂർ, വൈക്കം നടേൽ എന്നീ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടെ 20042006 വർഷങ്ങളിൽ ഡൽഹി സീറോ മലബാർ മിഷൻ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഡൽഹി മിഷൻ കേന്ദ്രത്തിലും വിവിധ ഇടവകകളിലും സേവനം ചെയ്തിട്ടുണ്ട്. 20002003 വർഷങ്ങളിൽ സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുടേയും കാനഡയുടെയും ഡയറക്ടറായി സേവനം അനുഷ്ഠിച്ചു.

2017 മുതൽ 2020 വരെ കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്തുവരവെയാണ് പുതിയ നിയമനം.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.