• Logo

Allied Publications

Europe
ആദ്യ ലൈവ് കൗൺസിലിംഗ് "ഉയിർ' ഓഗസ്റ്റ് 12 ന്; ഡോ ചെറിയാൻ സെബാസ്റ്റ്യൻ മറുപടി നൽകും
Share
ലണ്ടൻ: യുക്മ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ, യുകെ മലയാളികൾക്ക് മാനസീകാരോഗ്യത്തിൽ കൈത്താങ്ങായിക്കൊണ്ട് "ഉയിർ" എന്നപേരിൽ ഒരു സംരംഭവുമായി മുന്നോട്ടു വരികയാണ്. നമ്മുടെ അതിജീവന ശക്തി വർധിപ്പിക്കുക എന്ന അർഥം വരുന്ന ഇംഗ്ലീഷ് വാചകത്തിൽനിന്നാണ് "ഉയിർ" എന്ന പേരിന് രൂപം നൽകിയിരിക്കുന്നത്.

മാനസികാരോഗ്യ രംഗങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെ യുക്മ ചാരിറ്റി ഫൗണ്ടേഷനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സൈക്കാട്രി, യോഗ, ഫിസിക്കൽ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളിൽ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാൻ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തിൽ നീക്കി വയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവർ അറിയിച്ചു.

ഇതിന്റെ ആദ്യ ലൈവ് കൗൺസിലിംഗ് ഓഗസ്റ്റ് 12 നു (ബുധൻ) വൈകുന്നേരം 7 ന് യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എൻഎച്ച്എസ് ട്രസ്റ്റിൽ സൈക്കാട്രി കൺസൾട്ടന്‍റ് ആയ ഡോ. ചെറിയാൻ സെബാസ്റ്റ്യൻ ആണ് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്.

വ്യക്തി സ്വകാര്യതയുടെ ഭാഗമായി, വ്യക്‌തികളുടെ പേരോ മറ്റു വിശദശാംശങ്ങളോ ഇതിനായുള്ള അപേക്ഷയിൽ ആവശ്യപ്പെടുന്നില്ല. "ഉയിർ" ലൈവ് കൗൺസിലിംഗിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSdxtkf86leN4Fn4cSFuqyNpA7sY2U1WLgV2z44v2qXfBD1qA/viewform

ഈ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാൻ മറ്റെല്ലാ ജനസമൂഹങ്ങൾക്കുമൊപ്പം യുകെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങിവയ്ക്കുന്ന "ഉയിർ" ന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായി യുക്മ ദേശീയ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.