• Logo

Allied Publications

Australia & Oceania
ഓസ്ട്രേലിയയിൽ ബിസിനസുകാര്‍ക്കായി സൗജന്യ വെബ് പോർട്ടൽ
Share
സിഡ്നി: കോവിഡ് കാലത്ത് സ്വയസുരക്ഷയ്ക്കു ഊന്നൽ നൽകി ബിസിനസ് ചെയ്യാനായി, പുതു തലങ്ങൾ തേടി പോകുന്ന കച്ചവടക്കാർക്കായി ഒരു വെബ് പോർട്ടൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പ്രവാസിയായ  മലയാളി സോഫ്റ്റ്‌വെയര്‍ എൻജിനിയർ.

www.qdiscounts.com (q hyphen discounts) എന്ന ഈ വെബ്സൈറ്റ് കടകളിലെയും ഷോപ്പിംഗ് മാളുകളിലെയും തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു വികസിപ്പിച്ചതാണ്. പ്രാദേശിക കടകളില്‍ നിന്ന് ഇടനിലക്കാരില്ലാതെ  നേരിട്ട് സാധനങ്ങള്‍ വാങ്ങുവാനും സര്‍വീസുകള്‍ സ്വീകരിക്കുവാനും ഈ വെബ്സൈറ്റ് എളുപ്പത്തില്‍ സാധ്യമാക്കും.

തികച്ചും സൗജന്യമായ ഈ വെബ്സൈറ്റിൽ കൂടി  ഹോട്ടലുകൾ, പലചരക്ക്, സ്റ്റേഷനറി, തുണി കടകൾ തുടങ്ങി എല്ലാവിധ കച്ചവടക്കാർക്കും സര്‍വീസുകള്‍ നല്‍കുന്നവര്‍ക്കും റജിസ്റ്റർ ചെയ്ത് അവരുടെ ഉത്പന്നങ്ങൾ,സര്‍വീസുകള്‍ തുടങ്ങിയവ  സൗജന്യമായി ഓൺലൈനായി  പ്രദർശിപ്പിക്കാൻ കഴിയുന്നു. കോവിഡ്  വ്യാപനത്തെ തുടർന്നുള്ള കടുത്ത നിയന്ത്രണങ്ങൾ കാരണം ബിസിനസ് നിലച്ചു പോയ എല്ലാ കച്ചവടക്കാർക്കും ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് വളരെ സുഗമമായി ബിസിനസ് തുടരാനാകും. ഇടപാടുകാർക്കും കച്ചവടക്കാർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ഇകോമേഴ്സ് പോർട്ടൽ അതാതു സ്ഥാനങ്ങളിൽ ഉള്ള ഇടപാടുകാർക്ക് തൊട്ടടുത്തുള്ള കച്ചവടസ്ഥാപനങ്ങൾ കണ്ടുപിടിക്കാനും സാധിക്കുന്നു.

വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും  ഈ വെബ്സൈറ്റിന്‍റെ സേവനങ്ങൾ സൗജന്യമാണ്. കച്ചവടകാര്‍ക്ക് അവരുടെ ഓഫറുകളും ഡിസ്കൗണ്ടുകളും ഇതിലൂടെ കാണിക്കാം.
കച്ചവടക്കാർക്ക് അവരുടെ സ്ഥാപനത്തിന്‍റെ  ലൊക്കേഷൻ മാപ്പിൽ രേഖപ്പെടുത്തുവാനും  ചെയ്യാനും സംവിധാനമുണ്ട്. റജിസ്റ്റെർ ചെയ്ത ശേഷം അതൊരു അംഗീകൃത കച്ചവടക്കാരൻ  ആണോ എന്ന് പരിശോധിച്ച ശേഷം അനുമതി നൽകുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ കടയുടെ ഒരു ലോഗോ/ഫോട്ടോ, ഒരു അംഗീകൃത കച്ചവടക്കാരൻ ആണെന്ന് കാണിക്കുന്ന ഒരു ഡോക്കുമെന്‍റ് (eg: ABN) എന്നിവ അപ് ലോഡ് ചെയ്യണം. വ്യാജ കച്ചവടക്കാരെ ഒഴിവാക്കാനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് കമ്പനി സിഇഒ ടി.കെ. ആൽബി ജോയ് പറഞ്ഞു.

അവശ്യവസ്തുക്കൾ വെബ്സൈറ്റിൽ കണ്ടെത്തി കച്ചവടക്കാരനെ നേരിട്ട് ബന്ധപ്പെട്ട് സാധനം വാങ്ങിക്കാൻ കഴിയും എന്നതിനാൽ, ഇടനിലക്കാരെ ഒഴിവാക്കി ഇകോമേഴ്സ് സൈറ്റുകളുടെ പോരായ്മ നികത്താൻ ഇതു വഴി സാധിക്കുന്നു. വാങ്ങുന്ന വ്യക്തിക്കും കച്ചവടക്കാർക്കും ഒരുപോലെ ഈ വെബ്സൈറ്റിന്‍റെ സേവനങ്ങൾ സൗജന്യമാണ്.

ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഓസ്ട്രേലിയയിലും സജീവമായ ക്യു ഡിസ്കൗണ്ട്സ് ക്രമേണ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കനാണ് ഉദ്ദേശിക്കുന്നത്.

വിവരങ്ങൾക്ക്: mail@qdiscounts.com അല്ലെങ്കിൽ albyindia@gmail.com. 

WhatsApp  +91 94465 74559 (India) ,+974 33446451 ( Qatar), +61 401875806 (Australia).

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.