സിഡ്നി: സിഡ്നിയിലെ ആർട്ട് കലക്ടീവ് കലാ സംഘം അവതരിപ്പിക്കുന്ന മരമീടൻ മലയാള നാടകം സെപ്റ്റംന്പർ 28 ന് അരങ്ങിലെത്തും . പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ശശിധരൻ നടുവിൽ സംവിധാനം നിർവഹിക്കുന്ന നാടകത്തിൽ സിഡ്നിയിലെ മലയാളി അഭിനേതാക്കളാണ് വേഷമിടുന്നത്. രാജ് മോഹൻ നീലേശ്വരം രചിച്ച മരമീടൻ , കന്നഡ നാടകമായ മരണക്കളി, ആനന്ദിന്റെ ഗോവർദ്ധനന്റെ യാത്ര എന്നീ കൃതികളെ ആസ്പദമാക്കിയാണ് മരമീടൻ തയാറാക്കിയിട്ടുള്ളത്.
നാടോടി സംഗീതത്തിന്റെ അകന്പടിയോടെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കപ്പെടുന്ന നാടകം സമകാലീന ലോകത്തിലെ ഭരണകൂടങ്ങളുടേയും, അധികാര ലോകത്തിന്‍േറയും മൂഢന്യായങ്ങളുടെ കഥയാണ് പറയുന്നത്.
എമി റോയ്, ലിബിൻ ടോം, ലജി രാജ്, അനുമോദ്, നിഷാദ്, റിതോയ് പോൾ, സുരേഷ് മാത്ത്യു,അഭിലാഷ്, ഹരിലാൽ വാമദേവൻ, അവിനാഷ്, ഡലിഷ് ജോയ്, മിനി വിൻസന്റ്, ശ്രീജിത്ത് ജയദേവൻ, കെ.പി.ജോസ്, എന്നിവർ വിവിധ വേഷങ്ങൾ അവതരിപ്പിക്കുന്നു. സുരേഷ് കുട്ടിച്ചൻ, വിമൽ വിനോദൻ, സജയ് സാജ്, ജേക്കബ് തോമസ്, എന്നിവരാണ് സംഗീത സംഘത്തിലെ അംഗങ്ങൾ .
സിഡ്നിലിവർ പൂളിലെ കസ്യൂല പവർ ഹൗസ് ആർട്ട് സെന്ററിൽ (CASULA POWER HOUSE ART CENTRE)സെപ്റ്റംബർ 28 ന് വൈകുന്നേരം ആറിനാണ് നാടക അവതരണം. ടിക്കറ്റുകൾക്ക് ബന്ധപ്പെടുക: കെ.പി.ജോസ് : 0419306202 ബാബു സെബാസ്റ്റ്യൻ: 0422197328 ജേക്കബ് തോമസ്: 0403675382 അജി ടി.ജി: 0401752287 റോയ് വർ ഗീസ്: 0405273024 സന്തോഷ് ജോസഫ് : 0469897295. ഓണ്‍ ലൈൻ ടിക്കറ്റ് : https://www.premiertickets.co/event/marameedan/
റിപ്പോർട്ട്: സന്തോഷ് ജോസഫ്
|