• Logo

Allied Publications

Australia & Oceania
ടൈംസ് നൗ എൻആർഐ ഓഫ് ദ ഇയർ അവാർഡ് പ്രഫ. സജീവ് കോശിക്ക്
Share
മെൽബൺ: ടൈംസ് ഓഫ് ഇന്ത്യയുടെ ന്യൂസ് ചാനൽ ആയ ടൈംസ് നൗവിന്‍റെ ഈ വർഷത്തെ NRI Of The Year അവാർഡിന് പ്രഫഷണൽ കാറ്റഗറിയിൽ മലയാളിയായ അസോസിയേറ്റ് പ്രഫ. സജീവ് കോശി തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സജീവ് കോശി ഏറ്റുവാങ്ങി.

ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ കഴിവുകളേയും നേട്ടങ്ങളേയും അംഗീകരിച്ച് നൽകുന്ന അവാർഡാണ് എൻആർഐ ഓഫ് ദ ഇയർ അവാർഡ്. ‌‌‌‌

മെൽബണിലെ റോയൽ ഡെന്‍റൽ ഹോസ്പിറ്റലിലെ Entodontics, Prostodontics, Periodontics വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഹെഡ് ആണ് ഡോ.സജീവ് കോശി. 2015 ൽ ആണ് ഡോ. കോശി സെൻട്രൽ ബോർഡ് ഓഫ് ഓസ്ട്രേലിയയിൽ നിയമിതനായത്. 2016 ൽ ഓസ്ട്രേലിയൻ സിവിലിയൻ ഹോണറും (OAM) അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കേരള ഡന്‍റൽ കൗണ്‍സിലിന്‍റെ മുൻ പ്രസിഡന്‍റായിരുന്ന ഡോ. സജീവ് കോശി, തിരുവനന്തപുരം ഗവൺമെന്‍റ് ഡന്‍റൽ കോളജ് പൂർവ വിദ്യാർഥിയാണ്. തിരുവനന്തപുരം കൈതമുക്കിൻ കുടുംബാംഗമായ ഇദ്ദേഹം മെൽബണ്‍ മാർത്തോമ്മ ചർച്ച് അംഗം ആണ്.

റിപ്പോർട്ട് :ജോർജ് തോമസ്

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​