HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുടെ കുടുംബജീവിതത്തിൽ എവിടെയൊക്കെയോ ഉണ്ടെന്നും തിരിഞ്ഞുനോക്കുമ്പോൾ എന്തെങ്കിലും നഷ്ടപ്പെട്ടെന്നു തിരിച്ചറിഞ്ഞാൽ ആ നഷ്ടപ്പെടലുകളെ ഒരു തിരുത്തലിലൂടെ തിരിച്ചുപിടിക്കാമെന്നുമാണ് ഈ സിനിമ പറയുന്നത്...’’ മോഹൻലാലും മീനയും മുഖ്യവേഷങ്ങളിലത്തുന്ന, ജിബുജേക്കബ് സംവിധാനം ചെയ്ത ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ രചന നിർവഹിച്ച എം.സിന്ധുരാജ്.
മറ്റൊരാളിന്റെ കഥയ്ക്ക് ആദ്യമായിട്ടാവും
തിരക്കഥയൊരുക്കുന്നത്...?
2011 ൽ മാതൃഭൂമിയിൽ വന്ന വി.ജെ. ജയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന കഥയിൽ നിന്ന് പ്രചോദനം നേടി പുതിയ കഥ ഉണ്ടാക്കിയിരിക്കുകയാണ്. ഭാര്യയും ഭർത്താവും മാത്രമുള്ള, അവരുടെ മനോവിചാരങ്ങളുടെ, അവരുടെ റിലേഷൻഷിപ്പിന്റെ കഥയാണ് പ്രണയോപനിഷത്ത്. വളരെ മനോഹരമായ ആ കഥയ്ക്കുള്ളിലെ ഒരാശയത്തിൽ ഒരു സിനിമയുണ്ടെന്നു തോന്നിയപ്പോൾ എന്റെ സുഹൃത്തുകൂടിയായ ജയിംസേട്ടനെ വിളിച്ചു. ഈ കഥയിൽ ഒരു സിനിമ കാണുന്നുണ്ടെന്നും ഞാൻ അതു ചെയ്യുമെന്നും പറഞ്ഞു. അങ്ങനെ പ്രണയോപനിഷത്തിലെ ആനിയമ്മയെയും ഉലഹന്നാനെയും എടുത്ത് അവരെ പുതിയ ഒരു സ്ഥലത്തേക്കു കൊണ്ടുപോയി അവർക്കു പുതിയ ജോലിയും ജീവിതസാഹചര്യവുമുണ്ടാക്കി. പുതിയ ചുറ്റുപാടുകളുണ്ടാക്കി, അവരിൽ ഒരു പുതിയ കഥയുണ്ടായി. ഉലഹന്നാന്റെയും ആനിയമ്മയുടെയും പ്രണയം തന്നെയാണ് സിനിമ. പക്ഷേ, പുതിയ ഒരു കഥയിലൂടെയാണ് അതു പറയുന്നതെന്നു മാത്രം. പ്രൊഡ്യൂസർ സോഫിയ പോളിനോടാണ് ആദ്യം കഥ പറഞ്ഞത്. അവർക്കു കഥ ഇഷ്ടമായി. തുടർന്നു ലാലേട്ടനോടു കഥ പറഞ്ഞു. അദ്ദേഹത്തിനും കഥ ഏറെ ഇഷ്ടമായി. ആരെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കാം എന്ന ചർച്ചയിലാണ് ജിബുജേക്കബിന്റെ പേരുവന്നത്.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ പ്രമേയം..?
ജീവിച്ചുജീവിച്ചു ജീവിതം ഡ്രൈ ആയിപ്പോയ ഒരാൾ അയാളുടെ ജീവിതത്തെ പ്രണയസുരഭിലമായ ഒരവസ്ഥയിലേക്കു കൊണ്ടുവന്ന് ജീവിതം തിരിച്ചുപിടിക്കുന്നതാണ് ഈ സിനിമ. മൈ ലൈഫ് ഈസ് മൈ വൈഫ്– അതാണു സിനിമയുടെ ടാഗ് ലൈൻ. സിനിമ കണ്ടു കഴിയുമ്പോഴേക്കും കാണികൾ മൈ ലൈഫ് ഈസ് മൈ വൈഫ് എന്നു പറയുമെന്നാണു പ്രതീക്ഷ.
മോഹൻലാലിന്റെ കഥാപാത്രമായ
ഉലഹന്നാനെക്കുറിച്ച്...?
ഉലഹന്നാൻ വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാണ്. രാവിലെ എഴുന്നേൽക്കുന്നു, ഓഫീസിൽ പോകുന്നു. ഓഫീസിലെത്തിയാൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥൻ നേരിടുന്ന ഓഫീസ് അന്തരീക്ഷത്തിലെ പ്രശ്നങ്ങൾ, അതിന്റെ ഡ്രൈനസ്. അതുകഴിഞ്ഞു വൈകുന്നേരം ബസിൽ കയറി വീണ്ടും വീട്ടിൽ വരുന്നു. അങ്ങനെ എല്ലാദിവസവും ഒരുപോലെയായിപ്പോയി ജീവിതം യാന്ത്രികമായി മാറിപ്പോയ ഒരാളാണ് ഈ സിനിമയിൽ നാം ആദ്യം കാണുന്ന ഉലഹന്നാൻ. ആ യാന്ത്രികതയിൽ നിന്ന് അദ്ദേഹം നേടുന്ന മോചനം അദ്ദേഹത്തിന്റെ ജീവിതം വർണാഭമാക്കുന്നതാണ് ഈ സിനിമ.
ആദ്യമായിട്ടല്ലേ മോഹൻലാലിനുവേണ്ടി എഴുതുന്നത്...?
ലാലേട്ടനെ മനസിൽകണ്ട് ഉലഹന്നാനെ എഴുതുമ്പോൾ മോഹൻലാൽ എന്ന ആക്ടറിനെ എങ്ങനെ ഉലഹന്നാനിലൂടെ ഉപയോഗിക്കാം എന്നതിന്റെ ഒരു വെല്ലുവിളി കൂടിയുണ്ടായിരുന്നു. അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങൾ ഞാൻ തിരക്കഥയിൽ നടത്തിയിട്ടുണ്ട്. എഴുത്തുകാരനെന്ന നിലയിൽ എഴുത്തിന്റെ സമയത്ത് എനിക്കു വലിയ സംതൃപ്തി നല്കിയ തിരക്കഥയാണ് ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’. ലാലേട്ടനു വേണ്ടി എഴുതുന്നു എന്നു പറയുമ്പോൾതന്നെ ആ എഴുത്തിൽ നമ്മൾ കുറച്ചു കോൺഷ്യസ് ആകും.
പുലിമുരുകനു ശേഷമുള്ള മോഹൻലാൽ ചിത്രം;
പ്രതീക്ഷകൾ ഏറെയാണ്..?
ഒരുപക്ഷേ, പുലിമുരുകനിൽ കാണാത്ത ഒരു മോഹൻലാൽ ഈ സിനിമയിലുണ്ടാവും. അതുതന്നെയാണ് നമുക്കു കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം.
പഴയ ജനപ്രിയ മോഹൻലാൽ ചിത്രങ്ങളിലെ വിജയ ഘടകങ്ങൾ ഉപയോഗപ്പെടുത്താനുള്ള ശ്രമം
ഇതിൽ ഉണ്ടായിട്ടുണ്ടോ...?
പഴയ ലാലേട്ടനെ നമുക്കു മാറ്റിവയ്ക്കാം. അതു നമ്മൾ കണ്ട് ആഘോഷിച്ചുകഴിഞ്ഞ ഒരു ഏരിയയാണ്. ഇപ്പോൾ നമ്മുടെ മുമ്പിലുള്ള ലാലേട്ടനെ ഏറ്റവും മനോഹരമായി എങ്ങനെ ഉപയോഗിക്കാമെന്നും ഇപ്പോൾ ഇറങ്ങുന്ന അദ്ദേഹത്തിന്റെ മറ്റു സിനിമകളിൽനിന്നു വ്യത്യസ്തമായി അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കാമെന്നും നോക്കിയിട്ടുണ്ട് ഈ സിനിമയിൽ. ആ രീതിയിൽ ലാലേട്ടന്റെ വളരെ മനോഹരമായ, വളരെ ഗംഭീരമായ പെർഫോമൻസുള്ള കാരക്ടറായിരിക്കും ഉലഹന്നാൻ.
ഈ സിനിമയിൽ മോഹൻലാലിന്റെ പങ്കാളിത്തം എത്രത്തോളം...?
ലാലേട്ടൻ അദ്ദേഹത്തിന്റേതായ രീതിയിൽ ഉലഹന്നാനെ വളരെ കൃത്യമായി മനസിൽ കൊണ്ടുനടന്നാണു ചെയ്തത്. ഉലഹന്നാനു ലാലേട്ടനിൽ നിന്ന് ഒരുപാടു നല്ല കോൺട്രിബ്യൂഷൻസ് ഉണ്ടായിട്ടുണ്ട്. ലാലേട്ടന്റെ ഇംപ്രോവൈസേഷനിൽ എഴുതിവച്ചതിനു മുകളിലേക്കു സീൻ പോകുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ പോസിറ്റീവായ, നമുക്ക് ഏറ്റവും കംഫർട്ടായ ഒരു ആക്ടറാണ് മോഹൻലാൽ.
മീനയ്ക്കു വേണ്ടിയും ആദ്യമായിട്ടാവും
എഴുതുന്നത്..?
അതെ. വളരെ നല്ല അനുഭവം തന്നെയാണ് മീനയുമായും ഉണ്ടായത്. എഴുതുന്ന സമയത്ത് മീനയാവും നായിക എന്നു ഫിക്സായിരുന്നില്ല. പക്ഷേ, എഴുതിക്കഴിഞ്ഞപ്പോൾ മീന ആയിരുന്നു ഫസ്റ്റ് ഓപ്ഷൻ. മീനയെ കണ്ടു കഥ പറഞ്ഞു. മീനയ്ക്കു കഥ ഇഷ്ടമായി. പ്രഫഷണലി മികച്ച ടാലന്റുള്ള ആർട്ടിസ്റ്റാണു മീന. ലാലേട്ടനുമായുള്ള അവരുടെ കോംബിനേഷൻ വളരെ മനോഹരമാണ്. അതിന്റെ കെമിസ്ട്രി ഈ സിനിമയിൽ വളരെ നന്നായി ഉപയോഗിക്കാനായി.
മീനയുടെ കഥാപാത്രമായ ആനിയമ്മയെക്കുറിച്ച്...?
ഉലഹന്നാനു തുല്യമായ പ്രാധാന്യമുള്ള കഥാപാത്രമാണ് ആനിയമ്മ. ഉലഹന്നാന്റെ ജീവിതം ഡ്രൈ ആയിപ്പോയി എന്നു പറയുമ്പോൾ ഒപ്പം ആനിയമ്മയുടെ ജീവിതവും ഡ്രൈ ആയിട്ടു
ണ്ടാവും. ഭർത്താവെന്ന നിലയിൽ ഉലഹന്നാനിൽ ഉണ്ടാകുന്ന മാറ്റം തീർച്ചയായും ഒരു കണ്ണാടിയിലെന്നപോലെ ഭാര്യയായ ആനിയമ്മയിലുമുണ്ടാവും. അവർക്ക് ഒരുമിച്ചാണ് ആ മാറ്റം ഉണ്ടാകുന്നത്.
ഈ സിനിമയുടെ മറ്റു വിശേഷങ്ങൾ..?
അനൂപ് മേനോൻ ചെയ്യുന്ന വേണുക്കുട്ടൻ, കലാഭവൻ ഷാജോൺ ചെയ്യുന്ന മോനായി, അലൻസിയർ ചെയ്യുന്ന ജേക്കബ് ചേട്ടൻ എന്നിവരുടെ കഥയുമുണ്ട് ചിത്രത്തിൽ. അവരെല്ലാവരും കോളനിയിൽ താമസിക്കുന്നവരും ആനിയമ്മയുടെയും ഉലഹന്നാന്റെയും ലൈഫിന്റെ ഭാഗവുമാണ്. വൈകുന്നേരങ്ങളിൽ അവർ ഒത്തുകൂടുന്നതും അവരുടെ സൗഹൃദവുമെല്ലാം സിനിമയിൽ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. ഉലഹന്നാന്റെയും ആനിയമ്മയുടെയും മക്കളായ ജിനി, ജെറി എന്നിവരായി ഐമ സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് എന്നിവർ വേഷമിടുന്നു. ശ്രിന്റയാണ് വേണുക്കുട്ടന്റെ ഭാര്യ ലതയുടെ വേഷത്തിലെത്തുന്നത്. വേണുക്കുട്ടന്റെ ഫാമിലിയുടെ വളരെ പ്രധാനമായ ഒരു ട്രാക്ക് കൂടി സിനിമയിൽ വരുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ സിനിമ കണ്ടുതന്നെയറിയണം.
സംവിധായകൻ ജിബു ജേക്കബിനൊപ്പം..?
സെറ്റിൽ ഞാൻ ഫുൾടൈം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു; അദ്ദേഹത്തിന് എന്നോടു സംസാരിക്കാനും സംശയങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുമൊക്കെവേണ്ടി. സിനിമ ഒരു ടീംവർക്കാണ്. പരസ്പര സൗഹൃദവും സ്നേഹവുമെല്ലാം സിനിമയുടെ ഒരുമിച്ചുള്ള പോക്കിന് ആവശ്യമാണ്. അതൊക്കെ ഈ സിനിമയിൽ ഉണ്ടായി.
ഈ സിനിമയുടെ വർത്തമാനകാല പ്രസക്തി...?
ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിലേക്കുള്ള ഒരെത്തിനോട്ടം തന്നെയാണ് ഈ സിനിമ. ഈ കാലഘട്ടത്തിൽ ജീവിച്ചുകൊണ്ടാണല്ലോ എഴുത്തുകാരനായ ഞാനും എന്റെ കുടുംബജീവിതത്തിൽ നിന്ന് ഈ സിനിമ പറയുന്നത്. തീർച്ചയായും ഇത് ഈ കാലഘട്ടത്തിന്റെ സിനിമ തന്നെയാണ്.
അടുത്ത പ്രോജക്ടുകൾ...?
എൽസമ്മയ്ക്കു ശേഷം ഒരു പെൺകുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന സിനിമയ്ക്കുവേണ്ടിയാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്; കമ്മട്ടിപ്പാടം ചെയ്ത ഗ്ലോബൽ യുണൈറ്റഡ് മീഡിയ എന്ന കമ്പനിക്കുവേണ്ടി. അതിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല.
കൂടുതൽ പടങ്ങൾ ചെയ്തതു
ലാൽജോസിനൊപ്പമാണല്ലോ..?
ലാലുമായി കുറേ പടങ്ങൾ ചെയ്തു. അതു സൗഹൃദത്തിനൊപ്പമുള്ള യാത്രയാണ്. ഇപ്പോൾ എഴുതിത്തുടങ്ങിയ ഫീമെയിൽ ഓറിയന്റഡ് സബ്ജക്ടിനുശേഷം എഴുതുന്നതും ലാൽജോസിനു വേണ്ടിയാണ്.
13 വർഷം, 10 സിനിമകൾ... ഇനി എപ്പോഴാണ് സംവിധാനത്തിലേക്ക്..?
ഇപ്പോഴും മനസിൽ എഴുത്തു തന്നെയാണ്. സംവിധാനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല.
വീട്ടുവിശേഷങ്ങൾ..?
വൈക്കം കുടവെച്ചൂരാണു വീട്. ഞാൻ എറണാകുളത്താണു താമസിക്കുന്നത്. എഴുത്തൊക്കെ എറണാകുളത്തെ ഫ്ളാറ്റിലാണ്. ഭാര്യ ഷാജ ഷൈൻ ഹോമിയോ ഡോക്ടറാണ്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നു. രണ്ടു പെൺകുട്ടികൾ; കല്യാണിയും ജാനകിയും.
ടി.ജി.ബൈജുനാഥ്
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില് പ്രതീക്ഷയര്പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്ശകര്ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ

ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
ഭക്തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്തിവാദത്തിന്റെ പച്ചമണ്ണിൽ ആണ
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ

Top